സീസിയുടെ വിദേശദിനങ്ങള്‍

ഡേവിഡ് കെന്നര്‍‌‌
img

2006-ല്‍ പ്രഫസര്‍ സ്റ്റീഫന്‍ ജറാസ്  യു.എസ് ആര്‍മികോളേജില്‍ അധ്യാപനം നടത്തുമ്പോള്‍ വിദേശ സൈനിക തലവന്‍മാര്‍ക്ക് ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. അമേരിക്കയിലെ രണ്ടു പ്രമുഖ ഫുട്ബാള്‍ ടീമുകള്‍ തമ്മിലുള്ള വാശിയേറിയ കളി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, കളിയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന ഒരാളെ ജറാസിന്റെ കണ്ണില്‍ പെട്ടു. ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി. നിലവിലെ ഈജിപ്തിലെ മോസ്റ്റ് പവര്‍ഫുള്‍ മാന്‍.

    ''എന്റെ 80വയസുള്ള അമ്മ ഭക്ഷണപദാര്‍ഥങ്ങള്‍ ഒരുക്കികൊണ്ടിരിക്കുകയായിരുന്നു. ആ തിരക്കിനിടയില്‍ അമ്മയെ പിടിച്ചുനിറുത്തി വീട്ടിലുണ്ടായിരുന്ന അറബിയില്‍ എഴുതപ്പെട്ട എല്ലാവിധ ശേഖരങ്ങളുടെയും അര്‍ഥങ്ങളും മതപരമായ പ്രധാന്യങ്ങളെകുറിച്ചും സീസി വിശദീകരിച്ചുകൊടുക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വന്ന മറ്റാരും ഇക്കാര്യം ഇതുവരെ വിവരിച്ചുതന്നിരുന്നില്ല'', ജറാസ് ഓര്‍ക്കുന്നു.
    ചില സൈനിക ഓഫീസര്‍മാര്‍ വാര്‍ കോളജിലെ വര്‍ഷങ്ങള്‍ ഒരു വിശ്രമം എന്ന നിലക്കാണ് ഉപയോഗിക്കാറുള്ളത്. പട്ടാള അധികാര ശ്രേണിയുടെ ലോകത്തുനിന്നും അല്‍പം മാറി നിന്ന്  കുറച്ചു നേരം ജീവിതം ആസ്വദിക്കാനും ആനന്ദിക്കാനും വേണ്ടി. ജറാസ്  സൈനിക കോളജില്‍ സീസിയുടെ ഫാക്കല്‍റ്റി അഡൈ്വസറും മൂന്ന് കോഴ്‌സുകളുടെ പ്രഫസറുമായിരുന്നു. 'അയാള്‍ അതിസമര്‍ഥനും മെച്ചപ്പെട്ട ഇംഗ്ലീഷ് സ്പീക്കിങ്ങ് സ്‌കില്‍ ഉള്ളയാളും അതി ഗൗരവ പ്രകൃതമുള്ള ഓഫീസറുമായിരുന്നു. ഒരു പക്ഷേ സൈനിക ഓഫീസര്‍മാരില്‍ ഞാന്‍ അറിയുന്നവരില്‍ വച്ച് ഏറ്റവും സീരിയസായ വ്യക്തി'' ജറാസ് പറയുന്നു.
    സീസി 2005 മുതല്‍ 2006വരെയായിരുന്നു വാര്‍ കോളജില്‍ പരിശീലനം നേടിയിരുന്നത്. ഈജിപ്ഷ്യന്‍ സൈനിക തലവന്മാരില്‍ അമേരിക്കന്‍  സൈനിക കോളേജില്‍ പരിശീലനം അഭ്യസിച്ച ആദ്യ വ്യക്തിയും അയാള്‍ ആയിരിക്കും. സാധാരണഗതിയില്‍ റഷ്യന്‍ വാര്‍ കോളജിലാണ് ഈജിപ്ഷ്യന്‍ ചീഫ് മിലിറ്ററിമാന്‍  പരിശീലത്തിന് എത്താറുള്ളത്. എങ്കിലും സീസിയുടെ ജിവിതത്തില്‍ വാഷിങ്ടണ്‍ കാര്യമായ സ്വാധീനം ചെലുത്തിയതിന് വ്യക്തമായ തെളിവുകളൊന്നും കാണാന്‍ സാധിക്കുകയില്ല. പ്രതിഷേധക്കാര്‍ക്കു നേരെ സൈനിക കോപ്പിനിറങ്ങരുതെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി നിരന്തരം സീസിയോട് ആവശ്യപ്പെടുകയും അതിനു ശേഷം ഈജിപ്ത് സന്ദര്‍ശനം നടത്തുകയും ചെയ്തു. പക്ഷേ സീസി മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി എന്നുമാത്രമല്ല, ഉന്നത മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയും മുര്‍സി അനുകൂലികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു.
    മുര്‍സിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നിഗൂഢത വളരെ പ്രകടമായിരുന്നു. ഒരേസമയം മിതഭാഷിയും സൗമ്യനും അതേസമയം നിലപാടുകളില്‍ ക്രൂരനും ധിക്കാരിയുമായിരുന്നു അയാള്‍. ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്ന അദ്ദേഹം ഇസ്‌ലാമിസ്റ്റുകളെ കഠിനമായി വെറുക്കുകയും ചെയ്തു. ജനാധിപത്യ സംവിധാനങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
    പതിവില്‍ നിന്ന് വ്യതിരിക്തമായി ഒരു ഈജിപ്ഷ്യന്‍ ആര്‍മി ചീഫില്‍ നിന്ന് പതിറ്റാണ്ടുകളായി കേള്‍ക്കാത്ത രീതിയിലുള്ള വിമര്‍ശനം സീസി തുറന്നുപ്രകടിപ്പിക്കുകയുണ്ടായി. വാഷിംങ്ങ്ടണ്‍ പോസ്റ്റിന് നല്‍കിയ ഒരഭിമുഖത്തില്‍  ജൂലൈ 3-ന് നടന്ന പട്ടാള അട്ടിമറിയെ പൂര്‍ണമായി അംഗീകരിക്കാതിരുന്നതിന്  അമേരിക്കയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ഈജിപ്ഷ്യരെ കൈയൊഴിഞ്ഞു, അവരെ അവഗണിച്ചു, അവരിതൊരിക്കലും മറക്കില്ല, ഇനിയും നിങ്ങള്‍ക്ക് അവര്‍ക്കെതിരെയുള്ള അവഗണന തുടരണോ?'
    ഇത്തരത്തിലുളള വാക്കേറ്റങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കന്‍ ഔദ്യോഗികവൃത്തങ്ങളും സീസിയുമായിട്ടുള്ള ആശയവിനിമയവഴികള്‍ വളരെ ശക്തമാണ്. പ്രസിഡന്റ് ബറാക്ക് ഒബാമ ഭരണകൂടവും സീസിയും തമ്മിലുള്ള സംഭാഷണങ്ങള്‍ അറിയുന്ന ഒരു അമേരിക്കന്‍ ഒഫീഷ്യല്‍ (പേര് വെളിപ്പെടുത്തിയിട്ടില്ല) പറയുന്നത് ഇവര്‍ നിരന്തരം ആവര്‍ത്തിക്കുന്ന സന്ദേശം 'ഒരു ശക്തമായ ബന്ധമാണ്  ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ശക്തമായ ഒരു ഈജിപ്തും' എന്നതാണ്.
    എന്തുകൊണ്ടും അമേരിക്കക്ക് വിശ്വസിക്കാവുന്ന ആളാണ് സീസി. അമേരിക്കയില്‍ പരിശീലനം നടത്തുന്നകാലത്ത് അദ്ദേഹം സ്ഥാപിച്ചെടുത്ത സൗഹൃദങ്ങള്‍ അത്ര വലുതായിരുന്നു. സൈനിക ഔഫീസര്‍മാരായും ചാര വൃത്തങ്ങളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് വലിയ ബന്ധമുണ്ടായിരുന്നു. ഈജിപ്തില്‍ സീസി നടത്തുന്ന നരനായാട്ട് പ്രത്യക്ഷത്തില്‍ അമേരിക്ക എതിര്‍ക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ സീസി ഈജിപ്തിന്റെ ഉന്നതിയില്‍ ഉണ്ടാവണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. മറ്റാര്‍ക്കും അമേരിക്ക നല്‍കാത്ത സാമ്പത്തിക സഹായം സീസി ഭരണത്തിന് അമേരിക്ക നല്‍കിയത് ഇതിന്റെ ഭാഗമായിട്ടാണ്.
    വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സീസിപറയുന്നത് മിക്കവാറും എല്ലാ ദിവസങ്ങളിലും യു.എസ് ഡിഫന്‍സ് സെക്രട്ടറി ഹെഗലുമായി സംസാരിക്കാറുണ്ടെന്നാണ്. ആ യു.എസ്  ഒഫീഷ്യല്‍ ഇവര്‍ തമ്മിലുളള സംഭാഷണങ്ങളെക്കുറിച്ച് വിശേഷിപ്പിക്കുന്നത്  ഇരു വിഭാഗത്തുനിനുമുള്ള ബുദ്ധിയില്ലായ്മയായിട്ടാണ്. ''സംഭാഷണങ്ങളെല്ലാം നേരിട്ടുള്ളതായിരുന്നു, ആ വിഷയവുമായി ഉരുണ്ടുകളിക്കേണ്ടതില്ല. അവര്‍ എല്ലാ കാര്യങ്ങളും കേള്‍ക്കുന്നു, ഈ ബന്ധം അവര്‍ വിലമതിക്കുന്നു, ഞങ്ങളുമായുള്ള ബന്ധം അവര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.''
    റാബിയ അദവിയ്യിലും കെയ്‌റോ യൂനിവേഴ്‌സിറ്റിയിലും തടിച്ചുകൂടിയ ഇസ്‌ലാമിസ്റ്റുകളായ സമരക്കാരോടുളള സീസിയുടെ സമീപനം മയപ്പെടുത്താന്‍ ആവശ്യപെടുന്ന കാര്യത്തില്‍   അമേരിക്കന്‍ ഔദ്യോഗിക വൃന്ദം ഒരളവില്‍ വിജയിച്ചു എന്നുവേണമെങ്കില്‍ പറയാം. സമരക്കാര്‍ക്കാരെ പിരിച്ചുവിടാന്‍ അനിവാര്യമായും നടക്കാവുന്ന അക്രമണത്തെ കെയ്‌റോയില്‍നിന്ന്തന്നെ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി വില്യം ബേസും, ഹെഗലും താക്കീത് ചെയ്തിരുന്നു. പ്രധിഷേധക്കാര്‍ക്കുനേരെ സൈന്യം കൈകൊണ്ടേക്കാവുന്ന നടപടിയില്‍ ഞങ്ങള്‍ വളരെ ഉത്കണ്ഠാകുലരാണ് എന്ന് സീസിയെ ഓര്‍മിപ്പിച്ചതാണ്  രോഷാകുലനായി അമേരിക്കയോടുള്ള പ്രസ്താവന പുറത്തുവരുവാനുള്ള പശ്ചാതലകാരണം.
    ലോകത്തിനു മുന്നില്‍ അമേരിക്കയുടെ മുഖം തിളക്കമുള്ളതാക്കാനാണ് ഈ അടവുനയങ്ങളെല്ലാം ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ചുവരുന്നതിനെ എന്ത് വിലകൊടുത്തും അവര്‍ എതിര്‍ക്കും.
    മത വിശ്വാസങ്ങളിലും ചിഹ്നങ്ങളിലും ആഴത്തില്‍ അറിവും ആത്മാര്‍ത്ഥതയുമുള്ള മുസ്‌ലിമായിട്ടാണ് ജെറാസ് സീസിയെ ഓര്‍ക്കുന്നത്. തുര്‍ക്കിയില്‍ താമസിക്കുന്ന കാലത്ത് ശേഖരിച്ച ഒട്ടോമന്‍ ആഭരണങ്ങള്‍ കൊണ്ട് ജറാസ് തന്റെ വീട് അലങ്കരിച്ചിരുന്നു. ഒരിക്കല്‍ ബാത്ത്‌റൂമില്‍ മുദ്രചെയ്യപ്പെട്ട മൂല്യമുള്ള ഒരു പിച്ചള കണ്ട് അത്ഭുത്തോടെ സീസി പറഞ്ഞു: 'ഇതെന്താണെന്ന് അറിയാമോ, മക്കയിലെ പ്രധാന പള്ളിയുടെ വാതിലിന്റെ മുദ്രയാണിത്.' ഡാവില്‍ജിയുടെ ദ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിനരികിലൂടെ നടക്കുകയാണെന്ന് ആ സമയത്ത് സീസിക്ക് തോന്നിയിട്ടുണ്ടാവാം.
    സീസി വളരെ പ്രതിബദ്ധതയുള്ള വിശ്വാസിയായിരുന്നെങ്കിലും അയാള്‍ ഒരു ഇസ്‌ലാമിസ്റ്റാണെന്നതിന്  സംശയിക്കുന്നതിനുപോലും തെളിവില്ല. വാഷിംങ്ങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ സീസി ബ്രദര്‍ഹുഡിനെ കുറ്റപ്പെടുത്തികൊണ്ട് പറയുന്നത് രഹസ്യ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം നടത്തുന്നതും എല്ലാവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളോടും എതിരിടുന്നവരും സീനായില്‍ അഫ്ഗാന്‍  ജിഹാദികളെ സഹായിക്കാന്‍ വഴി ഒരുക്കിയവരും എന്നാണ്.
    ഹുസ്‌നി മുബാറകിനെ പോലെ അലസനായ ഒരു ഭരണാധികാരിയായിരിക്കില്ല സീസി. അതിനെക്കാള്‍ ക്രൂരനാവാന്‍ അദ്ദേഹത്തിനു കഴിയും. ഇസ്‌ലാമിസ്റ്റുകളോടും ജനാധിപത്യത്തോടുമുള്ള സമീപനത്തില്‍ ഈജിപ്തില്‍ കഴിഞ്ഞുപോയ ഏത് പട്ടാളമേധാവിയെക്കാളും ക്രൂരത സീസിയില്‍നിന്നും പ്രതീക്ഷിക്കാം.
    ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ പഴയ സമീപനം പോലെതന്നെ  അടിച്ചമര്‍ത്തണം എന്നാണ് സീസി ആഗ്രഹിക്കുന്നതെങ്കില്‍ എന്തു സംഭവിക്കാം എന്ന് കാത്തിരുന്ന് കാണാം. ജറാസ് തന്റെ വിദ്യര്‍ഥിയോട്  ഈജിപ്ത് സൈന്യം എങ്ങനെയാണ്  തൊണ്ണൂറുകളില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദ മുന്നേറ്റങ്ങളെ തകര്‍ത്തത് എന്ന ചോദ്യത്തിനുള്ള സീസിയുടെ മറുപടി 'വി ടുക്ക് കെയര്‍ ഓഫ് ഇറ്റ്' എന്നായിരുന്നു. ജറാസ് പറയുന്നു: ''ഇതിന്റെ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നത് 'ഞങ്ങള്‍ അവരെ ജയിലിലടച്ചു' എന്നാണ്.''
    എന്നാല്‍ 2006-07 പഠനകാലത്ത് അവര്‍ക്കിടയില്‍ ചര്‍ച്ചക്ക് വന്നിരുന്നത് ജൗജിപ്തിലെ ആഭ്യന്തര രാഷ്ട്രീയ വിഷയമായിരുന്നില്ല, വരാന്‍ പോകുന്ന അമേരിക്ക-ഇറാഖ് യുദ്ധമായിരുന്നു. യുഎസ് മിലിറ്ററി ഇറാഖില്‍ 'വ്യത്യസ്ഥമായി'  നടത്താന്‍ പോകുന്ന ഇടപെടലിനെക്കുറിച്ച് ദീര്‍ഘനേരം സംഭാഷണം നടത്തിയത് ജറാസ് ഓര്‍ക്കുന്നു. ജനാധിപത്യമാണ് മിഡ്‌ലീസ്റ്റില്‍ നല്ലെതെന്ന് സീസിപറയുമായിരുന്നു. 'പക്ഷേ ഇത് നിങ്ങളുടെ ആളുകള്‍ വിചാരിക്കുന്നതുപോലെയുള്ള ജനാധിപത്യമായിരിക്കില്ല. നിങ്ങളുടെ ആളുകള്‍ക്ക്  ഇത്  മനസ്സിലാവും എന്ന് ഞാന്‍ വിചാരിക്കുന്നു' സീസി ഓര്‍മിപ്പിച്ചു.
    ആ ജനാധിപത്യമാണ് സീസി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിരപരാധികളുടെ ചോരയില്‍ എത്രകാലം ഇത് മുന്നോട്ടുപോകും. വിയോജിപ്പുകളെ ആക്രമോത്സുകമായി നേരിടുന്നതിന് ഒരു പരിധിയുണ്ട്. അതറിയാതെ വരുമ്പോള്‍ ഖദ്ദാഫിയുടെ വിധി വന്നെത്തും. സീസി അമേരിക്കയില്‍നിന്നല്ല ഈജിപ്തിന്റെ ചരിത്രത്തില്‍നിന്നാണ് കൂടുതല്‍ പഠിക്കേണ്ടത്.
വിവ: ശമീല്‍ വി.കെ


Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top