സ്വഹാബികള്‍: ശീഈ വിശ്വാസം

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌
img

ബി(സ)യുടെ വിയോഗശേഷം ഏതാനും മുനാഫിഖുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇവരെക്കുറിച്ച വിവരം അവിടുന്ന് ഹുദൈഫത്തുബ്‌നുല്‍ യമാന് കൈമാറിയിരുന്നു. ഇസ്‌ലാമിക സമൂഹത്തെ അപകടപ്പെടുത്താന്‍ കപടവിശ്വാസികള്‍ക്ക് അവസരം ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. ഇക്കാരണത്താല്‍, ഇസ്‌ലാമിക പണ്ഡിതന്മാര്‍ എല്ലാ സ്വഹാബികളെയും ആദരവോടെയാണ് നോക്കിക്കാണുന്നത്. സ്വഹാബികളെ പുകഴ്ത്തിക്കൊണ്ടുള്ള ഖുര്‍ആന്റെ നിലപാടാണ് അതിന് പ്രേരകം. 'മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ(സ്വഹാബികളെ)പ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു.' (അല്‍ഫത്ഹ്: 18) 'സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ (സ്വഹാബികളെ) നിര്‍ബന്ധിക്കുകയും ചെയ്തു' (അല്‍ഫത്ഹ്: 26) 'ഇഞ്ചീലില്‍ അവരെ(സ്വഹാബികളെ) പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരുവിള അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നുനില്‍ക്കുന്നു' (അല്‍ഫത്ഹ്: 29)
ചില ശീഇകള്‍ സ്വഹാബികളെ ദ്വേഷിക്കുകയും അധര്‍മികളായി മുദ്രകുത്തുകയും മാത്രമല്ല അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, ത്വല്‍ഹ, സുബൈര്‍, അബൂ ഉബൈദഃ, അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ്, ആഇശഃ മുതലായവരെ ശപിക്കുക കൂടി ചെയ്യുന്നു. സ്വര്‍ഗം കൊണ്ട് സുവാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബികളെ പോലും ഈ വിധം ഭര്‍ത്സിക്കുമ്പോള്‍ മറ്റു സ്വഹാബികളുടെ കാര്യം പറയാനുണ്ടോ?
'അല്‍കാഫി'യുടെ കര്‍ത്താവായ അല്‍കുലൈനീ ശീഇകള്‍ക്ക് വിശ്വാസ്യനായ ജഅ്ഫറുബ്‌നു മുഹമ്മദിസ്സാദിഖില്‍നിന്ന് ഉദ്ധരിക്കുന്നു: 'നബി(സ)യുടെ വിയോഗശേഷം, അല്‍മിഖ്ദാദുബ്‌നുല്‍ അസ്‌വദ്, അബൂദര്‍റുല്‍ ഗിഫാരി, സല്‍മാനുല്‍ ഫാരിസി എന്നീ മൂന്നു പേരൊഴികെയുള്ളവരെല്ലാം മതപരിത്യാഗികളായിമാറി.1 ബാഖിറില്‍നിന്ന് അല്‍കുലൈനി ഉദ്ധരിക്കുന്നു: 'ഞങ്ങളിലെ (ശീഇകളിലെ) ആരും തന്നെ അബൂബക്‌റിനോടും ഉമറിനോടും ദ്വേഷിച്ചുകൊണ്ടല്ലാതെ മരിച്ചു പോവില്ല. മുതിര്‍ന്നവര്‍ ഇളംതലമുറകളോട് ഇത് ഉപദേശിച്ചുകൊണ്ടേയിരിക്കും. അവര്‍ രണ്ടുപേരും ഞങ്ങളുടെ അവകാശം തട്ടിയെടുത്തു. അവരാണ് ആദ്യമായി ഞങ്ങളുടെ പിരടിയില്‍ കയറിയത്. ഞങ്ങളുടെ നബികുടുംബത്തില്‍ ഇതുവരെയും ഉണ്ടായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം അവര്‍ രണ്ടുപേരുമാണ്. അവരുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും എല്ലാ ജനങ്ങളുടെയും ശാപം വര്‍ഷിക്കുന്നതായിരിക്കും.2
ശീഈ പണ്ഡിതനായ അല്‍ കുശീ തന്റെ 'അര്‍രിജാല്‍' എന്ന കൃതിയില്‍ എഴുതുന്നു: അല്‍കുമൈത്ത്ബ്‌നു സൈദ്, ഇമാം അല്‍ബാഖിറിനോട് അബൂബക്‌റിനെയും ഉമറിനെയും സംബന്ധിച്ച് ചോദിച്ചു: അപ്പോള്‍ അല്‍ബാഖിറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കുമൈത്തുബ്‌നു സൈദ്! ഇസ്‌ലാമില്‍ ചിന്തപ്പെട്ട രക്തങ്ങളുടെയും അന്യായമായി സമ്പാദിക്കപ്പെട്ട ധനങ്ങളുടെയും അവിഹിതമായ ലൈംഗിക ബന്ധങ്ങളുടെയുമെല്ലാം ഉത്തരവാദിത്ത്വം അബൂബക്‌റിനും ഉമറിനും മാത്രമാണ്.3
ഇബ്‌നുബാബവൈഹില്‍ ഖുമ്മീ, അത്ത്വൂസീ, അല്‍മുഫീദ്, ഇബ്‌നുത്വാവൂദ്, അല്‍അര്‍ദബീലി, അബുല്‍ഹസന്‍ അല്‍ഖുമ്മീ, ഹദീസ് പണ്ഡിതന്മാരിലെ അവസാനവാക്ക് എന്ന് ശീഇകള്‍ വിശ്വസിക്കുന്ന മുഹമ്മദ് ബാഖിര്‍ അല്‍ മജ്‌ലിസി മുതലായ ശീഈ പണ്ഡിതന്മാരും, 'സാദുല്‍മആദ്' 'ഹഖ്ഖുല്‍യയഖീന്‍' 'ബിഹാറുല്‍ അന്‍വാര്‍' മുതലായ ഗ്രന്ഥങ്ങളും അബൂബക്ര്‍, ഉമര്‍, ഖാലിദുബ്‌നു വലീദ്, അബൂഉബൈദ മുതലായവരെക്കുറിച്ച് വ്യാജോക്തികള്‍ നിര്‍ലജ്ജം വാരിവിതറുകയാണ്.
ഇറാന്‍ വിപ്ലവാനന്തരം ഇസ്‌ലാമികൈക്യം പ്രഖ്യാപിച്ചിരുന്ന ഖുമൈനി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം പാരമ്പര്യ ധാരണകളെ കൂടുതല്‍ കനപ്പിക്കുകയാണുണ്ടായത്. ഖുമൈനി എഴുതുന്നു: 'അബൂബക്‌റിനെയും ഉമറിനെയും നാം ഒട്ടുമേ പരിഗണിക്കേണ്ടതില്ല. ഇരുവരും ഖുര്‍ആനോടും അല്ലാഹുവിന്റെ വിധികളോടും വിയോജിച്ചു. അവര്‍ സ്വന്തം നിലയില്‍ ഹലാല്‍-ഹറാമുകള്‍ പ്രഖ്യാപിച്ചു. നബിപുത്രി ഫാത്വിമക്കെതിരിലും അവരുടെ മക്കള്‍ക്കെതിരിലും പ്രവര്‍ത്തിച്ചു. ഇതത്രയും നമുക്ക് അവഗണിക്കാം. അവര്‍ക്ക് അല്ലാഹുവിന്റെയും ദീനിന്റെയും വിധികള്‍ അറിയാമായിരുന്നില്ല എന്നതാണ് ഞാന്‍ ഉന്നയിക്കുന്ന കാര്യം. ഇത്തരം അറുവിഡ്ഢികളും അക്രമികളും നേതൃപദവിയില്‍ വരാന്‍ യോഗ്യരല്ല.'4 ഉമറിനെക്കുറിച്ച ഖുമൈനിയുടെ അഭിപ്രായം കാണുക: 'ഉമറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സത്യനിഷേധത്തില്‍നിന്നും നിരീശ്വര വിശ്വാസത്തില്‍നിന്നും ഖുര്‍ആന്‍ വിരോധത്തില്‍നിന്നും ഉടലെടുത്തതാണ്.'5
നേതൃത്വം സംബന്ധിച്ച് ഖുര്‍ആനില്‍ പരാമര്‍ശം ഇല്ലാതിരുന്നതിന്റെയും അബൂബക്‌റും ഉമറും ഖിലാഫത്ത് തട്ടിയെടുത്തതിനെയും പറ്റി ഖുമൈനി സംക്ഷേപിച്ചെഴുതുന്നു: '...........ഇതേവരെ വിവരിച്ചതില്‍നിന്ന്, അബൂബക്‌റും ഉമറും ഖുര്‍ആനോട് വിയോജിച്ചത് മുസ്‌ലിംകള്‍ വലിയ പ്രശ്‌നമായി കണ്ടില്ല എന്ന് വ്യക്തമായി. മുസ്‌ലിംകള്‍ ഒന്നുകില്‍ അവരെ പിന്തുണച്ചവരോ അവരുടെ എതിരാളികളോ ആയിരുന്നു. പക്ഷേ, നബിക്കും അവിടുത്തെ മകള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച ഇരുവര്‍ക്കുമെതിരെ അവരാരും ഒന്നിനും ധൈര്യപ്പെട്ടില്ല. അവര്‍ ഇരുവരും എന്തെങ്കിലും പറഞ്ഞാല്‍തന്നെയും അത് സ്വീകരിക്കേണ്ടതുണ്ടായിരുന്നില്ല. ചുരുക്കത്തില്‍, ഇത്തരം കാര്യങ്ങള്‍ ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിച്ചാല്‍ പോലും അവര്‍ രണ്ടുപേരും അവരുടെ രീതികള്‍ മാറ്റുകയോ സ്ഥാനത്യാഗം നടത്തുകയോ ചെയ്യുമായിരുന്നില്ല.'6
ശീഇസത്തെ ഒരു വിപ്ലവപ്രസ്ഥാനം എന്ന നിലയില്‍ പരിചയപ്പെടുത്തി തനിക്കെഴുതിയ 'അല്‍ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യഃ' എന്ന കൃതിയില്‍, ചരിത്രത്തുടര്‍ച്ച' എന്ന നിലയില്‍ പരാമര്‍ശിക്കേണ്ടിവരുന്നേടത്തെല്ലാം അബൂബക്‌റിന്റെയും ഉമറിന്റെയും ഉസ്മാന്റെയും പേരുകള്‍ പറയാതെ, നബി കഴിഞ്ഞാല്‍ പിന്നെ അലി എന്ന രീതിയില്‍ പറഞ്ഞുപോവുകയാണ് ചെയ്യുന്നത്. പ്രസ്തുത കൃതിയില്‍, നബി(സ) അലിയെ തന്റെ വസ്വിയ്യായും ഖലീഫയായും നിശ്ചയിച്ചതായിരുന്നുവെന്നും സ്വഹാബികള്‍ വാക്കുപാലിക്കാതെ അബൂബക്‌റിനെ ഖലീഫയാക്കുകയായിരുന്നുവെന്നും ഖുമൈനി തീര്‍ത്തുപറയുന്നു: 'ഞങ്ങള്‍ വിലായത്തില്‍ വിശ്വസിക്കുന്നു. നബി(സ) തന്റെ ശേഷമുള്ള ഖലീഫയെ നിശ്ചയിക്കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അവിടുന്ന് ഖലീഫയെ നിശ്ചയിച്ചിരിക്കുന്നു..... തന്റെ ശേഷമുള്ള ഖലീഫലയെ നിശ്ചയിച്ചത് തന്റെതന്നെ ദൗത്യത്തിന്റെ പൂര്‍ത്തീകരണം എന്ന നിലയിലായിരുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ തിരുമേനി തന്റെ ദൗത്യം പൂര്‍ത്തിയാക്കി എന്നു പറയാന്‍ കഴിയുകയില്ല.7
മുഹമ്മദ് ബാഖിറുല്‍ മജ്‌ലിസി എഴുതുന്നു: 'അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, മുആവിയ എന്നീ നാലു വിഗ്രഹങ്ങളെയും ആഇശ, ഹഫ്‌സ്വ, ഹിന്ദ്, ഉമ്മുല്‍ഹകം എന്നീ സ്ത്രീകളെയും അവരുടെ അനുയായികളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവര്‍ ഭൂമുഖത്തെ അല്ലാഹുവിന്റെ ഏറ്റവും മോശമായ സൃഷ്ടികളാണ്. അല്ലാഹുവിലും അവന്റെ ദൂതനിലും ഇമാമുകളിലുമുള്ള വിശ്വാസം ശരിയാവാന്‍ അവരുടെ ശത്രുക്കളെ - മുകളില്‍ പറഞ്ഞ സ്വഹാബികളെ- തള്ളിപ്പറയണം.8
'അക്രമി തന്റെ കൈകള്‍ കടിക്കുന്ന ദിവസം' എന്ന സൂക്തം വിശദീകരിച്ചുകൊണ്ട് തഫ്‌സീറുല്‍ ഖുമ്മി 2/113ല്‍ ഇങ്ങനെ എഴുതുന്നു: 'നബി(സ)യുടെ കൂടെ ഞാന്‍ അലിയെ വലിയ്യായി സ്വീകരിച്ചിരുന്നുവെങ്കില്‍ എന്ന് അബൂബക്ര്‍ ഖേദിക്കും. ഉമറിനെ ആത്മമിത്രമായി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് അബൂബക്ര്‍ വിലപിക്കും. ഏത് നബിയുടെയും സമുദായത്തില്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ കാലശേഷം ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്ന രണ്ടു പിശാചുക്കളുണ്ടാവും. മുഹമ്മദ് നബിയെ ശല്യം ചെയ്യുന്ന രണ്ടു പിശാചുക്കളാണ് ജബ്തര്‍, സുറൈഖ് എന്നിവര്‍. അഥവാ, അബൂബക്ര്‍, ഉമര്‍.9 കുശീ ഉദ്ധരിക്കുന്നു; 'ഞങ്ങള്‍ ഹാശിം കുടുംബക്കാര്‍, ഞങ്ങളുടെ മുതിര്‍ന്നവരോടും ഇളയവരോടും അബൂബക്‌റിനെയും ഉമറിനെയും ചീത്തപറയാന്‍ കല്‍പിക്കാറുണ്ട്.10
ഹാശിം ബഹ്‌റാനിയുടെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ ഇങ്ങനെ കാണാം: 'തേനീച്ചകള്‍ക്ക് ഇല്‍ഹാം ലഭിക്കുന്നതുപോലെ, എല്ലായ്‌പ്പോഴും അബൂബക്‌റിനെയും ഉമറിനെയും ശപിക്കാന്‍ കോടാനുകോടി ജനങ്ങളുണ്ട്. അവര്‍ ശപിച്ചില്ലെങ്കില്‍ അവരെ മലക്കുകള്‍ ശിക്ഷാവിധേയരാക്കും.'11
കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'അല്‍ മിമ്പര്‍' എന്ന ശീഈ മാസികയുടെ 2004 ഒക്‌ടോബര്‍ ലക്ക(64)ത്തില്‍ 'തോന്നിവാസികളുടെ മാതാവ്' എന്ന കവര്‍‌സ്റ്റോറിയില്‍, ആഇശ(റ) കൂട്ടിക്കൊടുപ്പുകാരിയായിരുന്നുവെന്നും യുവാക്കളെ ആകര്‍ഷിക്കാനായി പെണ്‍കുട്ടികളെ അണിയിച്ചൊരുക്കിയിരുന്നുവെന്നും ആരോപിച്ചിരിക്കുന്നു. 'നിന്റെ ഹൃദയത്തിന് ഒരു സമയം, നിന്റെ നാഫത്ത് ഒരുസമയം' എന്ന രീതിയില്‍ സമയത്തെ വിഭജിക്കുന്ന പുത്തന്‍രീതി ആവിഷ്‌കരിച്ചത് അവരാണെന്ന് മാസിക ആരോപിക്കുന്നു. ലേഖനമെഴുതിയ ശീഇ, സഈദ് സമാവി, ആഇശയെ വിശ്വാസികളുടെ മാതാവായി പരിഗണിക്കുന്ന പക്ഷം താന്‍ അത് തള്ളിപ്പറയുമെന്നും അവര്‍ ചുവന്നരാവുകള്‍ ആഘോഷിച്ചവരാണെന്നും കാടുകയറിപ്പറയുന്നു. ഇതേ മാസിക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍, അബൂബക്ര്‍(റ) ഗുഹയില്‍ നബിയോടൊപ്പമുണ്ടായിരുന്നില്ല, ഉമറുബ്‌നു അബ്ദില്‍ അസീസ് ആകാശലോകത്ത് അഭിശപ്തനാണ്, ഖാലിദുബ്‌നുല്‍ വലീദ് ഒരു മുസ്‌ലിമിനെ വധിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ വ്യഭിചരിച്ചു12 എന്ന് ആരോപിക്കുന്നു.
നബി(സ)യുടെ പിതൃവ്യന്‍ അബ്ബാസിനെയും ശീഇകള്‍ വെറുതെവിടുന്നില്ല. 'ഈ ദുന്‍യാവില്‍ അന്ധനായിരുന്നവന്‍ പരലോകത്തിലും അന്ധനായിരിക്കും.' 'ഞാന്‍ ഗുണകാംക്ഷ പുലര്‍ത്താന്‍ ഉദ്ദേശിച്ചാല്‍ എന്റെ ഗുണകാംക്ഷ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല' എന്നീ സൂക്തങ്ങള്‍ ആരുടെ വിഷയത്തില്‍ അവതരിച്ചതാണെന്ന ചോദ്യത്തിന് ഇബ്‌നു അബ്ബാസ്, അവ തന്റെ പിതാവ് അബ്ബാസിന്റെ വിഷയത്തില്‍ അവതരിച്ചതാണെന്ന് പറയുകയുണ്ടായത്രെ.13 ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവരെന്ന് ഖുര്‍ആന്‍ പറഞ്ഞത്, ത്വല്‍ഹയെയും സുബൈറിനെയും ഉദ്ദേശിച്ചാണെന്നതാണ് മറ്റൊരാരോപണം.14
മുഹമ്മദ് മഹ്ദീ ഖാലിസി എഴുതുന്നു: 'മരത്തിനു താഴെവെച്ച് താങ്കളോട് അനുസരണ പ്രതിജ്ഞചെയ്ത സത്യവിശ്വാസികളോട് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന സൂക്തത്തില്‍ അബൂബക്‌റിനെയും ഉമറിനെയും അല്ലാഹു തൃപ്തിപ്പെട്ടു എന്ന സൂചനയില്ല. അവര്‍ രണ്ടുപേരും സത്യവിശ്വാസികളായിരുന്നുവെങ്കില്‍ അവര്‍ രണ്ടുപേരും അതിലുള്‍പ്പെടുമെന്ന് ഊഹിക്കാമായിരുന്നു. 'തൃപ്തിപ്പെട്ടു' എന്ന പദം അവരെക്കുറിച്ച് ഉപയോഗിക്കുകയില്ല'14

ഖുറൈശികളിലെ രണ്ടു വിഗ്രഹങ്ങള്‍
ശിയാക്കള്‍ക്കിടയില്‍ നല്ല പ്രചാരമുള്ള പ്രാര്‍ഥനയാണ് 'ദുആഉ സ്വനമൈഖുറൈശ്' അതിന്റെ തുടക്കം ഇങ്ങനെ: 'അല്ലാഹുവേ, മുഹമ്മദിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ! ഖുറൈശികളിലെ രണ്ടു വിഗ്രഹങ്ങളെയും ജിബ്ത്തുകളെയും ത്വാഗൂത്തുകളെയും വ്യാജന്മാരെയും നീ ശപിക്കേണമേ!' (രണ്ടുപേര്‍ എന്നതിന്റെ വിവക്ഷ അബൂബക്‌റും ഉമറുമാണ്). രണ്ടു പേജോളം നീണ്ടുനില്‍ക്കുന്ന ഈ പ്രാര്‍ഥന അബുല്‍ഖാസിം ഖൗഈ, മുഹ്‌സിനുല്‍ ഹകീം, ആയത്തുല്ല ശരീഅത്ത് മദാരി, ആയത്തുല്ലാ ഖുമൈനി മുതലായ ശീഈ നേതാക്കളെച്ചൊല്ലി കണ്ണീര്‍വാര്‍ത്താണ് അവസാനിക്കുന്നത്. ഈ പ്രാര്‍ഥനയുടെ ഭാഗങ്ങള്‍ കാശാനിയുടെ ഖുര്‍റത്തുല്‍ ഉയൂന്‍ പേ: 426, ഇല്‍മുല്‍ യഖീന്‍ 2/701, മജ്‌ലിസിയുടെ മിര്‍ആത്തുല്‍ ഉഖൂല്‍ 4/356, തസ്ത്തുരിയുടെ ഇഹ്ഖാഖുല്‍ ഹഖ്ഖ് പേ: 133 മുതല്‍ ധാരാളം ശീഈ കൃതികളില്‍ കാണാം. പ്രാര്‍ഥനയിലെ ചില ഭാഗങ്ങള്‍ കാണുക: 'നിന്റെ കല്‍പന ധിക്കരിക്കുകയും നിന്റെ വഹ്‌യിനെ നിഷേധിക്കുകയും നിന്റെ അനുഗ്രഹത്തെ തള്ളിക്കളയുകയും നിന്റെ ദൂതനെ നിരാകരിക്കുകയും നിന്റെ ഗ്രന്ഥം ഭേദഗതി ചെയ്യുകയും നിന്റെ ദീനിനെ മാറ്റിമറിക്കുകയും ചെയ്ത(അബൂബക്‌റിന്റെയും ഉമറിന്റെയും) രണ്ടു പെണ്‍മക്കളെ- ആഇശ, ഹഫ്‌സയും നീ ശപിക്കേണമേ! അല്ലാഹുവെ, നീ രണ്ടുപേരെയും എന്നന്നേക്കുമായി ശപിക്കേണമേ! എന്നന്നേക്കും എന്നത് ഒരിക്കലും അവസാനിച്ചുപോകാതിരിക്കട്ടെ. അവര്‍ക്കും അവരുടെ സഹായികള്‍ക്കും അവരെ സ്‌നേഹിക്കുന്നവര്‍ക്കും അവരുമായി ബന്ധുത്വം പുലര്‍ത്തുന്നവര്‍ക്കും അവരോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്കും അവരെ ന്യായീകരിക്കാന്‍ മുന്നോട്ടു വരുന്നവര്‍ക്കും അവരുടെ വാക്കുകള്‍ പിന്തുടരുന്നവര്‍ക്കും അവരുടെ വിധികള്‍ സത്യപ്പെടുത്തുന്നവര്‍ക്കും നിന്റെ ശാപം നിത്യമായിരിക്കട്ടെ. തുടര്‍ന്ന് നാലു തവണ ഇങ്ങനെ പ്രാര്‍ഥിക്കുക: 'അല്ലാഹുവേ, നരകവാസികള്‍ രക്ഷതേടും വിധമുള്ള കഠോരശിക്ഷ അവര്‍ക്ക് നീ നല്‍കേണമേ! സര്‍വലോക രക്ഷിതാവേ, നീ ഈ പ്രാര്‍ഥന സ്വീകരിക്കേണമേ!'
ഈ പ്രാര്‍ഥനയുടെ പുണ്യം സംബന്ധിച്ച് ഇബ്‌നു അബ്ബാസ് പറഞ്ഞതായി ഒരു വ്യാജ റിപ്പോര്‍ട്ടും ശിയാക്കള്‍ ഉദ്ധരിക്കാറുണ്ട്. അതിങ്ങനെ: അലി(റ) തന്റെ നമസ്‌കാരങ്ങളില്‍ ഈ പ്രാര്‍ഥന ചൊല്ലിയിരുന്നു. ഇത് പ്രാര്‍ഥിക്കുന്നയാള്‍ ബദ്‌റിലും ഉഹുദിലും ഹുനൈനിലും നബി(സ)യോടൊപ്പം ആയിരക്കണക്കിന് അമ്പുകള്‍ എയ്തവരെപോലെ പുണ്യവാന്മാരാണ്.'15 ഈ പ്രാര്‍ഥനക്ക് പത്തോളം വ്യാഖ്യാനങ്ങള്‍ ഉണ്ടെന്നതില്‍നിന്ന്തന്നെ ഇതിന്റെ ശീഈ പ്രാധാന്യം വ്യക്തമാണല്ലോ.'16
നബിമാര്‍ കഴിഞ്ഞാല്‍ മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരെന്ന് ഇസ്‌ലാമിക സമൂഹം പാരമ്പര്യമായി വിശ്വസിച്ചുപോരുന്ന സ്വഹാബികളെ ശീഇകള്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമുണ്ടോ? അബൂബക്‌റിന്റെ മകന്‍ മുഹമ്മദ്, അലി(റ)യുടെ കൈ പിടിച്ച് അനുസരണ പ്രതിജ്ഞ ചെയ്യവെ അലി(റ) പറഞ്ഞതായി കുശീ എഴുതുന്നു: 'നിങ്ങള്‍ അനുസരണ പ്രതിജ്ഞ ചെയ്തില്ലേ?' മുഹമ്മദ്: 'അതേ, താങ്കള്‍ അനുസരിക്കപ്പെടേണ്ട നേതാവുതന്നെയാണെന്നും എന്റെ പിതാവ്(അബൂബക്ര്‍ (റ) നരകത്തിലാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.17 അബൂബക്‌റിനെയും ഉമറിനെയും ഉസ്മാനെയും മുആവിയയെയും തള്ളിപ്പറയല്‍ ഇമാമിയ്യഃ (ശീഈ) ദീനിന്റെ അനിവാര്യതകളില്‍ പെട്ടതാണ്.18

അബൂബക്ര്‍ ശീഈ വീക്ഷണത്തില്‍
അബൂബക്‌റിനെയും ഉമറിനെയും അന്ത്യനാളിനു മുമ്പ് ഖബ്‌റില്‍നിന്ന് പുറത്തെടുത്ത് കുരിശിലേറ്റുമെന്ന് ധാരാളം ശീഈ കൃതികള്‍ വാചാലമാവുന്നു. 'അബൂബക്‌റിന്റെ ഈമാന്‍ സംശയാസ്പദമാണെന്നാണ് അവരുടെ പക്ഷം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിഗ്രഹാരാധനയിലാണ് കഴിഞ്ഞുപോയത്. അദ്ദേഹം വിഗ്രഹാരാധകനാണ്.'19 'അദ്ദേഹത്തിന്റെ ഈമാന്‍ യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും ഈമാന്‍ പോലെയാണ്. താന്‍ നബിയോ മലക്കോ ആണെന്ന് മനസ്സിലാക്കിയതിനാല്‍ അബൂബക്ര്‍ നബി(സ)യില്‍ വിശ്വസിച്ചിരുന്നില്ല.'20 'അദ്ദേഹം നബി(സ)യുടെ പിന്നില്‍ നമസ്‌കരിച്ചിരുന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയ വിഗ്രഹത്തിനാണ് സുജൂദ് ചെയ്തിരുന്നത്.'21 അദ്ദേഹം റമദാനില്‍ ബോധപൂര്‍വം നോമ്പ് മുറിക്കുകയും മദ്യപിക്കുകയും നബി(സ)യെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.22 അബൂബക്‌റിന് അല്ലാഹുവെക്കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈമാന്‍ സംശയാസ്പദമാണ്.23 അബൂബക്‌റിന്റെ മനസ്സ് സത്യനിഷേധ ഭരിതമാണെന്ന് തങ്ങള്‍ക്ക് ബോധ്യമായതായി ശീഇകള്‍ അവകാശപ്പെടുന്നു.24 'അബൂബക്ര്‍ എന്നെ ഒട്ടും മുഷിപ്പിച്ചിട്ടില്ല' എന്ന നബി(സ)യുടെ പ്രസ്താവനയെ ശീഇകള്‍ വ്യാഖ്യാനിക്കുന്നത്, 'അബൂബക്‌റിന്റെ സത്യനിഷേധം എന്നെ ഒട്ടും മുഷിപ്പിച്ചിട്ടില്ല' എന്നത്രെ.25

ഉമറിനെതിരെ
ഉമര്‍(റ) അകമേ സത്യനിഷേധം സൂക്ഷിച്ച്, പുറമെ ഇസ്‌ലാം നടിച്ചു ജീവിച്ച ആളായിരുന്നു.26 അദ്ദേഹത്തിന്റെ സത്യനിഷേധം ഇബ്‌ലീസിന്റേതിനു സമമായിരുന്നു. എങ്കിലും ഇബ്‌ലീസിനോളം കഠിനമായിരുന്നില്ല.27 ഉമര്‍ കാഫിറാണെന്നു മാത്രമല്ല, അദ്ദേഹം കാഫിറാണെന്നത് സംശയിക്കുന്നവരും കാഫിറാണെന്നത്രെ ശീഈ ജല്‍പനം. സ്വഫവീ രാഷ്ട്രത്തിലെ ശൈഖായിരുന്ന അല്‍മജ്‌ലിസി എഴുതുന്നത് കാണുക: 'ഉമര്‍ കാഫിറാണെന്നതില്‍ സംശയിക്കാന്‍ ഒരു ബുദ്ധിമാന് സാധ്യമല്ല. സംശയിച്ചാല്‍ അയാള്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശാപമുണ്ട്. അയാളെ മുസ്‌ലിമായി പരിഗണിക്കുന്നവനും അഭിശപ്തനാണ്. അയാളെ ശപിക്കുന്നവനെ തടയുന്നവനും അഭിശപ്തനാണ്.'28 'ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ലൈംഗിക വൈകൃതങ്ങള്‍' എന്ന കൃതിയെഴുതിയ മീര്‍സാ ജവാദ് തബ്‌രീസി എഴുതുന്നു: 'എന്നെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ഉമറിനെ ഞാന്‍ അവിടെ കാണുകയും ചെയ്താല്‍ എന്നെ സ്വര്‍ഗത്തില്‍നിന്നു പുറത്താക്കാന്‍ ഞാന്‍ അല്ലാഹുവോട് ആവശ്യപ്പെടും.'
ആശൂറാ ദിവസം ഉമറെന്ന പേരിട്ട് ഒരു നായയെ കൊണ്ടുവന്ന് അതിനെ വടിയും കല്ലും ഉപയോഗിച്ച് പീഡിപ്പിച്ച് കൊല്ലുകയെന്നത് ശിയാ രീതിയാണ്. ശേഷം ആഇശ എന്ന് പേരിട്ട ആട്ടിന്‍ കുട്ടിയെ കൊണ്ടുവന്ന് അതിന്റെ രോമങ്ങള്‍ പിഴുതെടുക്കുകയും ചെരിപ്പുകള്‍ ഉപയോഗിച്ച് ചാവുന്നതുവരെ അടിക്കുകയും ചെയ്യും. ഉമറിന്റെ ഘാതകനായ അബൂലുഅ്‌ലുഅയെ പുകഴ്ത്തിക്കൊണ്ട് 'ബാബാ ശുജാഉദ്ദീന്‍' എന്നാണ് വിളിച്ചിരുന്നത്.
അലി(റ)യുടെ മരുമകനായ ഉമര്‍(റ) (അലി(റ)യുടെ മകള്‍ ഉമ്മുകുല്‍സൂം ഉമറിന്റെ ഭാര്യയായിരുന്നു) പുരുഷ ശുക്ലം ഉപയോഗിച്ചു മാത്രം സുഖപ്പെടുത്താവുന്ന ഒരു രോഗത്തിന്റെ അടിമയായിരുന്നുവെന്ന് ശീഇകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.29

ഉമറിനോടുള്ള വിദ്വേഷത്തിന്റെ കാരണം
1. കിസ്‌റാ ചക്രവര്‍ത്തിയുടെ കീഴിലായിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യം ഉമര്‍ കീഴടക്കി ഇസ്‌ലാമിക ഖിലാഫത്തിന്റെ ഭാഗമാക്കിയതില്‍ പേര്‍ഷ്യക്കാര്‍ക്കുണ്ടായ വിദ്വേഷം.
2. ഉമര്‍ അലിയുടെയും ഫാത്വിമയുടെയും അവകാശങ്ങള്‍ ധ്വംസിച്ചതല്ല വിദ്വേഷത്തിന്റെ യഥാര്‍ഥ കാരണം. അലി(റ) തന്റെ മൂത്തമകളെ ഉമറിന് വിവാഹം ചെയ്തുകൊടുത്തു. അവരിലുണ്ടായ മകന് ഉമര്‍ എന്നു പേരു നല്‍കുകയും ചെയ്തു.
3. ശീഇസത്തില്‍ യഹൂദ സാന്നിധ്യം പ്രകടവും പ്രശസ്തവുമാണ്. അറേബ്യയില്‍നിന്ന് തങ്ങളെ പുറത്താക്കിയത് ഉമറായതിനാല്‍ അദ്ദേഹത്തോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ഇസ്‌ലാമിക ദിഗ്വിജയത്തില്‍ അസഹ്യമായ പ്രതിഷേധമുണ്ട്. ഇസ്‌ലാമിക ദിഗ്വിജയങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ചരിത്രത്തില്‍ ഒരിക്കലും ശീഇകള്‍ ഉണ്ടായിരുന്നില്ല.

ആയിശയെക്കുറിച്ച് ശിയാക്കള്‍
'നബി(സ)യുടെ മിക്ക ഭാര്യമാരും വൃദ്ധകളും വിരൂപിണികളുമായിരുന്നു. അബൂബക്‌റിന്റെ മകള്‍ കറുത്തവളും വിരൂപിണിയുമായിരുന്നു. അവരുടെ മുഖത്ത് വസൂരിക്കലയുണ്ടായിരുന്നു. ഹിജാബ് ധരിച്ചതുകൊണ്ട് അത് ജനങ്ങള്‍ കണ്ടില്ലെന്നു മാത്രം. നബി(സ) അവരെ കാണേണ്ടിവന്നതും അവരുടെ സ്വഭാവങ്ങള്‍ സഹിക്കേണ്ടിവന്നതും അല്ലാഹുവിനുമാത്രം അറിയുന്ന യുക്തിയുടെ ഭാഗമായിരുന്നു. വിധവയായ ആഇശയെ വിവാഹം ചെയ്ത നബി(സ) അവരോടൊപ്പം രാപ്പാര്‍ത്തു തുടങ്ങിയത് മദീനയില്‍ വെച്ചാണ്. പിന്നെ, അവരെ മൊഴിചൊല്ലുകയും ശേഷം തിരിച്ചെടുക്കുകയും ചെയ്തു. നബി പത്‌നിമാരില്‍ ഖദീജ മാത്രമാണ് ഏക കന്യക. പാരമ്പര്യ ഇസ്‌ലാമിക ചരിത്രങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് ഈ വാദം. നബി(സ) വിവാഹം ചെയ്യുന്നതിന് മുമ്പ് ഖദീജ രണ്ടുതവണ വിവാഹിതയായിരുന്നു എന്നതത്രെ വാസ്തവം.
'പിതാവിന് വഴിയൊരുക്കാനായി ആഇശ നബി(സ)യെ വധിക്കുകയായിരുന്നു. ഹഫ്‌സയില്‍നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ അത് ശരിവെക്കുന്നുണ്ട്. ജനങ്ങളോടു മാത്രമല്ല, നബി(സ)യോടു പോലും ആഇശയുടെ പെരുമാറ്റം വളരെ മോശമായിരുന്നു.31 'ആഇശക്കും മുആവിയക്കും മാത്രമാണോ ശാപം. അല്ല, ഇവര്‍ രണ്ടുപേരും നബി കുടുംബത്തിന് ദ്രോഹം ചെയ്തിട്ടുണ്ടെന്നത് ശരിതന്നെ! എന്നാല്‍, ശീഈ വിശ്വാസപ്രകാരം വിശ്വാസികളുടെ മാതാക്കളിലെ എല്ലാവരും സത്യനിഷേധികളും കുറ്റവാളികളും അഭിശപ്തകളും അക്രമികളും നരകശിക്ഷക്ക് വിധേയരുമാണ്.'32
'ആഇശയും ഹഫ്‌സ്വയും ചേര്‍ന്ന് നബി(സ)യെ വിഷം നല്‍കി വധിക്കുകയായിരുന്നു.'35 അല്‍ അഹ്‌സാബ് അധ്യായത്തിന്റെ വിശദീകരണത്തില്‍ ശീഈ ഖുര്‍ആന്‍ വ്യാഖ്യാതാവ് എഴുതുന്നു: 'ജമല്‍ യുദ്ധത്തില്‍ ബസ്വ്‌റയിലെ സൈന്യങ്ങളുടെ നേതാവായിരുന്ന ആഇശ, ഈ സൂക്തപ്രകാരം വളരെ വ്യക്തമായ വഷളത്തരമാണ് ചെയ്തിരിക്കുന്നത്.'36 'എന്റെ വിയോഗശേഷം എന്റെ ഭാര്യമാരെ മൊഴി ചൊല്ലാനുള്ള അവകാശം അലിക്കായിരിക്കുമെന്ന് നബി(സ) വസ്വിയ്യത്ത് ചെയ്തു.'37 അന്നഹ്ല്‍: 92ാം സൂക്തത്തില്‍ പരാമര്‍ശിക്കുന്ന സ്ത്രീ ആഇശയാണ്. അവര്‍ തന്റെ സത്യവിശ്വാസത്തിന്റെ പിരികള്‍ ഉടച്ചുകളഞ്ഞു.'38 'നരകത്തിന് ആറുവാതിലുകളുണ്ട്. അവയില്‍ ആറാമത്തേത് ആഇശക്കുള്ളതാണ്'39 'ആഇശ നാല്‍പതു ദീനാറുകള്‍ സമ്പാദിച്ച് അലിയുടെ ശത്രുക്കള്‍ക്ക് വിതരണം ചെയ്തു'40 'മരണാസന്നനായ ഹസന്‍ ഹുസൈനോടായി പറഞ്ഞു: സഹോദരാ! എനിക്ക് ഒരു വസ്വിയ്യത്ത് നല്‍കാനുണ്ട്. ഞാന്‍ മരിച്ചാല്‍ എന്നെ ബഖീഇല്‍ മറമാടണം. അല്ലാഹുവിനോടും തിരുദൂതരോടും തിരുകുടുംബത്തോടും വെറുപ്പുള്ളവള്‍ എന്ന നിലയില്‍ ആഇശയില്‍ നിന്നുണ്ടാകാവുന്ന ദുഷ്‌ചെയ്തികളെപ്പറ്റി നീ ബോധവാനായിരിക്കണം.' സുന്നികള്‍ ബുഖാരിയെ എന്നപോലെ, ശീഇകള്‍ ആദരിക്കുന്ന കുലൈനിയാണ് മേല്‍ഭാഗം ഉദ്ധരിച്ചത്.42 'ഹമീറാഅ്' എന്ന് പ്രേമപൂര്‍വം നബി(സ) ആഇശയെ വിളിച്ചിരുന്നു. ഈ പേര്‍ ഒരു പിതാവ് തന്റെ പെണ്‍കുട്ടിക്കിട്ടപ്പോള്‍, അത് അല്ലാഹു വെറുക്കുന്ന പേരാണ്, അത് മാറ്റണം' എന്ന് പ്രമുഖ ശീഈ ഇമാം അബൂ അബ്ദില്ല നിര്‍ദേശിക്കുകയുണ്ടായി. നബി പത്‌നിമാരെ അവമതിക്കുകവഴി നബിയെയും അതുവഴി അല്ലാഹുവെയും ധിക്കരിച്ച ശിയാ ഉദ്ധരണികളാണ് നാം ഇതുവരെ കണ്ടത്.
'അല്‍ ഹുജുറാത്ത്' അധ്യായത്തില്‍, 'തെമ്മാടി വാര്‍ത്തയുമായി വന്നാല്‍' എന്നതിലെ 'തെമ്മാടി' എന്നതിന്റെ വിവക്ഷ മാരിയക്കെതിരില്‍ തെറ്റിദ്ധാരണ പുലര്‍ത്തിയ ആഇശയാണ്.'43 ബനുല്‍ മുസ്വ്ത്വലിഖ് യുദ്ധത്തോടനുബന്ധിച്ച്, 'വ്യാജാരോപണങ്ങള്‍ ഉന്നയിച്ചവര്‍' എന്ന ഖുര്‍ആനിക പരാമര്‍ശത്തിലെ വിധേയ ആഇശയാണെന്ന് സാധാരണക്കാര്‍ പറയുന്നു. എന്നാല്‍, ആരോപണവിധേയ മാരിയയും, ഉന്നയിച്ചത് ആഇശയുമാണെന്നാണ് സമൂഹത്തിലെ ഉന്നതര്‍ പറയുന്നത്.44 അത്തഹ്‌രീം അധ്യായം 10ാം സൂക്തത്തില്‍ നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ പരാമര്‍ശിച്ചത്, അതേ നിലപാടാണ് ആഇശയുടേതും ഹഫ്‌സ്വയുടേതും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനാണ്.'45 'ആഇശ, ത്വല്‍ഹയെ പ്രേമിച്ചിരുന്നു. ബസ്വറയിലേക്ക് പോവാന്‍ ഉദ്ദേശിച്ച അവരോട് വിവാഹം നിഷിദ്ധമായ ആളുടെ കൂടെ മാത്രമേ പോകാവൂ എന്ന് ആരോ പറഞ്ഞപ്പോള്‍ അവര്‍ ത്വല്‍ഹയെ വിവാഹം ചെയ്യുകയായിരുന്നു'46 നബി പത്‌നിമാര്‍, നബി(സ)യുടെ വിയോഗശേഷം മറ്റാരെയും വിവാഹം ചെയ്യരുതെന്ന ഖുര്‍ആനിക ഉത്തരവ് ആഇശ ലംഘിച്ചു എന്നുസാരം!

ഉസ്മാനെക്കുറിച്ച് ശീഇകള്‍
'നബി(സ)യുടെ കാലത്ത്, പുറമെ ഇസ്‌ലാം പ്രകടിപ്പിച്ച് അകമേ സത്യനിഷേധം സ്വാംശീകരിച്ച ആളായിരുന്നു ഉസ്മാന്‍.'47 'ഉസ്മാനോട് ഹൃദയത്തില്‍ ശത്രുതതോന്നാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിമാനത്തെ ക്ഷതപ്പെടുത്താതിരിക്കുകയും അദ്ദേഹം കാഫിറാണെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രുവാണ്, ഖുര്‍ആന്‍ നിഷേധിയാണ്.'48 'ഉസ്മാന്‍ കാഫിറാണെന്നു മാത്രമല്ല അദ്ദേഹത്തെ നിരന്തരം ശപിക്കുകയും വേണം.49 അബൂജഅ്ഫര്‍ അല്‍ ബാഖിറിനെ ഉദ്ധരിച്ച് ഖുമ്മീ രേഖപ്പെടുത്തുന്നു; 'അവന്നെതിരില്‍ ആര്‍ക്കും കഴിയുകയില്ലെന്നാണോ അവന്റെ വിചാരം' എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍: നബി(സ)യുടെ മകളെ കൊന്ന ഉസ്മാനാണ് വിവക്ഷ. 'ഞാന്‍ ധാരാളം സമ്പത്ത് തുലച്ചു കളഞ്ഞു.' തബൂക്ക് യുദ്ധത്തിനായി ചെലവഴിച്ച ധനമാണ് വിവക്ഷ. 'അവനെ ആരും കാണില്ലെന്നാണോ അവന്‍ വിചാരിക്കുന്നത്?' അയാളില്‍ തന്നെ ഉണ്ടായിരുന്ന ദൂഷ്യങ്ങള്‍ ആണ് സൂചന. 'അദ്ദേഹത്തിന് നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലയോ?' നബി(സ)യുടെ രണ്ടു കണ്ണുകളാണ് ഉദ്ദേശ്യം. 'ഒരുനാവും നല്‍കിയില്ലയോ?' നാവിന്റെ വിവക്ഷ അമീറുല്‍ മുഅ്മിനീന്‍ അലിയാണ്.' 'രണ്ടു ചുണ്ടുകളും നല്‍കിയില്ലയോ?' എന്നത് ഹസന്‍, ഹുസൈന്‍ എന്നിവരെ ഉദ്ദേശിച്ചുള്ള പ്രയോഗമാണ്. 'രണ്ടു തെളിഞ്ഞ മാര്‍ഗങ്ങള്‍' എന്നത് രണ്ടു പേരുടെയും വിലായത്ത് നേടാനുള്ള വഴികളാണ്.50 'നബി പുത്രി റുഖിയ്യയെ വിവാഹം ചെയ്ത ഉസ്മാന്‍ അവരോട് നല്ല നിലയില്‍ പെരുമാറിയില്ല. അവരെ അവഗണിച്ച് വേറെ വിവാഹം ചെയ്തു. കടുത്ത പീഡനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ തകര്‍ന്നാണ് അവര്‍ നിര്യാതയായത്.'51 ഖുറൈശികളും അലിയും തമ്മില്‍ നടന്ന സംഘട്ടനം, ഉസ്മാന്റെ കുടുംബത്തിന്റെ അരിസ്റ്റോക്രസിയും അലിയുടെ പൊതുജന താല്‍പര്യങ്ങളും തമ്മിലായിരുന്നു.'52 'ഉസ്മാന്റെ ഖിലാഫത്ത് മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും പ്രധാനസംഭവമായിരുന്നു. ലോകാന്ത്യം വരെ അതിന്റെ ദൂഷ്യങ്ങള്‍ നിലനില്‍ക്കും. കുട്ടികള്‍ പന്തുതട്ടി കളിക്കുന്നതുപോലെ ഉസ്മാന്റെ കുടുംബം ഖിലാഫത്തിനെ പന്താടുകയായിരുന്നു. ഇതിന്റെ അനിവാര്യവും സ്വാഭാവികവുമായ ഫലമായിരുന്നു അദ്ദേഹത്തിന്റെ വധം.'53 ആയത്തുല്ലാ ഖുമൈനി എഴുതുന്നു: 'ഞാന്‍ ധീരതയോടെ പ്രഖ്യാപിക്കുന്നു, ആധുനിക കാലത്തെ ദശലക്ഷക്കണക്കിനുവരുന്ന ഇറാനിയന്‍ ജനത നബി(സ)യുടെ കാലത്തെ ഹിജാസുകാരേക്കാള്‍ -സ്വഹാബികളേക്കാള്‍- ശ്രേഷ്ഠരാണ്'54 ശീഇകളുടെ രാഷ്ട്രീയ മേല്‍ക്കോയ്മയോ ആദര്‍ശ പാപ്പരത്തമോ സത്യവിശ്വാസികള്‍ മുഖവിലക്കെടുക്കേണ്ടതെന്ന് ഇനി നാം നിഷ്പക്ഷമായി ചിന്തിക്കുക.

1. ഉസ്വൂലുല്‍ കാഫി 3/85
2. അതേകൃതി പേ: 3/115
3. രിജാലുല്‍ കുശീ: 135
4. കശ്ഫുല്‍ അസ്‌റാര്‍: 107,108
5. അതേകൃതി പേ: 116
6. അതേകൃതി പേ: 117
7. അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ: പ: 18,19,23
8. ഹഖ്ഖുല്‍ യഖീന്‍ പേ: 180
9. തഫ്‌സീറുല്‍ ഖുശീ 1/383
10. രിജാലുല്‍കുശീ പേ: 180
11. തഫ്‌സീറുല്‍ ബുര്‍ഹാന്‍: പേ: 47
12. 'അല്‍ഹഖാഇഖ്' പത്രം (2005 ഫെബ്രുവരി 16 ലക്കം)
13. രിജാലുല്‍ കുശീ പേ: 53
14. ഇഹ്‌യാഉശ്ശരീഅഃ ഫീ മദ്ഹബിശ്ശീഅഃ 1/63
15. ഇല്‍മുല്‍യഖീന്‍, മുഹ്‌സിനുല്‍ കാശാനീ 2/101
16. അദ്ദരീഅ: ഇലാ തസ്വാനിഫിശ്ശീഅഃ 8/192
17. രിജാലുല്‍ കുശീ പേ: 61
18. അല്‍ ഇസ്തിഖാദാത്ത് ലില്‍മജ്‌ലിസി പേ: 17
19. അല്‍അന്‍വാറുന്നുഅ്മാനിയ്യ: 4/60
20. കശ്കൂല്‍ പേ: 104
21. അല്‍അന്‍വാറുഅഅ്മാനിയ്യ: 1/53
22. അല്‍ബുര്‍ഹാന്‍ 1/500
23. തല്‍ഖീസ്വുശ്ശാഫീ ലിത്ത്വൂസീ പേ: 407
24. അല്‍ ഇസ്തിഗാസഃ ഫീ ബിദഇസ്സലാസ: പേ: 20
25. അസ്സ്വിറാത്തുല്‍ മുസ്തഖീം 3/149
26. അസ്സ്വിറാത്തുല്‍ മുസ്തഖീം 3/129
27. തഫ്‌സീറുല്‍അയ്യാശീ 2/223-224 അല്‍ ബുര്‍ഹാന്‍ ലില്‍ ബഹ്‌റാനീ 2/310, ബിഹാറുല്‍ അന്‍വാര്‍ ലില്‍ മജ്‌ലിസി 8/220
28. ജലാഉല്‍ ഉയൂന്‍ പേ: 45
29. അല്‍ അന്‍വാര്‍ അന്നുഅ്മാനിയ്യ, അല്‍ ജസാഇരി: 1/63 അസ്സഹ്‌റാഅ് ഫിസ്സുന്നത്തിവത്താരീഖ് വല്‍ അദബ്, മുഹമ്മദ് കാളിം കിഫാഈ: പേ: 4087. ആധുനിക ശീഈ പണ്ഡിതനായ ആഗാബുസ്‌റുഹ്ത്വഹ്‌റാനീ ഇത് ശീഈ കൃതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുഹിബ്ബുദ്ദീന്‍ അല്‍ഖത്വീബിന്റെ 'അല്‍ഖുത്വൂത്വുല്‍ അരീദഃ' പേ: 7 കാണുക.
30. ബുഹൂസുന്‍ ഫിസ്സീറത്തിന്നബവിയ്യഃ ഹജാഹുത്ത്വാഇ 79/103
31. മുഹമ്മദ് ഹുസൈന്‍ ശീറാസിയുടെ 'അല്‍ അര്‍ബഈന ഫീ ഇമാമത്തിന്‍ അഇമ്മഃത്ത്വാഹിരീന്‍ പേ: 615
32. അശ്ശിഹാബുസ്സാഖിബ് ഫീ ബയാനി മഅ്‌നന്നാസ്വിബ് പേ: 130
33. ഹഖ്ഖുല്‍യഖീന്‍ പേ: 519
34. ഹയാത്തുല്‍ ഖുലൂബ് 2/854
35. ഹയാത്തുല്‍ ഖുലൂബ്: 2/700
36. മഖ്ബൂല്‍ അഹ്മദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം: പേ: 840
37. അല്‍ ഇഹ്തിജാജ് 1/240
38. തഫ്‌സീറുല്‍ അയ്യാശീ: 2/269
39. തഫ്‌സീറുല്‍ അയ്യാശീ: 2/243
40. അന്‍വാറുല്‍ യഖീന്‍, റജബ് ബര്‍സീ പേ: 86
41. ഇഹ്തിജാജുത്ത്വബര്‍സി പേ: 824
42. അല്‍കാഫീ, അല്‍ ഉസ്വൂല്‍, ഹദീസ്; 3
43. തഫ്‌സീറുല്‍ ഖുമ്മീ 2/318
44. തഫ്‌സീറുല്‍ ഖുമ്മീ 2/99
45. അല്‍ബുര്‍ഹാന്‍, ബഹ്‌റാനീ 4/357
46. തഫ്‌സീറുല്‍ ഖുമ്മീ 2/377
47. അല്‍ അന്‍വാറുന്നുഅ്മാനിയ്യഃ ലില്‍ ജസാഇരി 1/81
48. നഫ്ഹാത്തുല്ലാഹൂത്ത് 1/57
49. അല്‍മിസ്വ്ബാഹ്, കഫ്അമി പേ: 37
50. തഫ്‌സീറുല്‍ ഖുമ്മീ 2/423, അല്‍ ബുര്‍ഹാന്‍, ബഹ്‌റാനി: 4/463
51. സീറത്തുല്‍ അളമ്മഃല്‍ ഇസ്‌നയ് അശ്‌രിയഃ, ഹാശിം ഹുസൈനീ 1/67
52. ഫദാഇലുല്‍ ഇമാം അലി പേ: 56
53. ഫദാഇലുല്‍ ഇമാം അലി പേ: 81
54. അല്‍ വസ്വിയ്യത്തുസ്സിയാസിയ്യഃ, ഖുമൈനീ പേ: 23

അവലംബം:
1. തഅ്‌രീഫുന്‍ ആമ്മുന്‍ ബിശ്ശീഇഃ അല്‍ ഇസ്‌നൈ അശ്‌രിയ്യഃ - ഡോ. സ്വാലിഹ് ഹുസൈന്‍ അര്‍റാഖിബ് അല്‍ ജാമിഅഃ അല്‍ ഇസ്‌ലാമിയ്യഃ ഗസ്സഃ
2. അല്‍ഖുമൈനീ, സഈദ്ഹവ്വാ, ദാറുഅമ്മാര്‍, അമ്മാന്‍ 1987

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top