അമുസ്‌ലിംകള്‍ക്ക് സകാത്ത്?

ഇല്‍യാസ് മൗലവി‌‌
img

അമുസ്ലിംകള്‍ക്ക് സകാത്ത് കൊടുക്കാന്‍ പാടില്ലെന്നും കൊടുത്താല്‍ വീടില്ലെന്നുമാണ് നാലു മദ്ഹബുകളടക്കം ഇസ്‌ലാമിക ലോകത്തെ പൊതുവെയുള്ള വീക്ഷണം. പ്രവാചക കാലം മുതല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ പ്രായോഗിക രൂപം നിലനിന്ന കാലത്തൊന്നും തന്നെ സകാത്ത് വിതരണത്തില്‍ ഫഖീറിന്റെയും മിസ്‌കീനിന്റെയും ഗണത്തില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തിയത് കാണാന്‍ കഴിഞ്ഞിട്ടില്ല.
സകാത്തിനെക്കുറിച്ച് പറഞ്ഞേടത്ത് മുസ്ലിംകളിലെ സമ്പന്നരില്‍നിന്ന് വസൂലാക്കി അവരിലെ തന്നെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത്  എന്നാണ് പ്രയോഗം.

 أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ فِى فُقَرَائِهِمْ ».- رَوَاهُ مُسْلِمٌ: 130، وَهُوَ حَدِيثٌ مُتَّفَقٌ عَلَيْهِ 

ഇതു വെച്ചാണ് ഫുഖഹാക്കള്‍ അമുസ്‌ലിംകള്‍ക്ക് സകാത്ത് നല്‍കുന്നത് സാധുവാകുകയില്ലെന്ന് പ്രസ്താവിച്ചിട്ടുള്ളത്.
ഈ ഹദീസ് പക്ഷേ, സകാത്തിന്റെ പൊതുവായ ഒരു ലക്ഷ്യം പറഞ്ഞു എന്നേയുള്ളൂ. കാരണം, ഇവിടെ മുസ്ലിംകളിലെ ദരിദ്രര്‍ മാത്രമല്ല സകാത്തിന്റെ അവകാശികളായി എണ്ണപ്പെട്ടിട്ടുള്ളത്.
സകാത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്പന്നരാണെങ്കില്‍ പോലും അവര്‍ക്ക് സകാത്തില്‍നിന്ന് നല്‍കാമെന്നു മാത്രമല്ല, അവരും അതിന്റെ അവകാശികളാണെന്നു കൂടിയാണ് ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. ഇത് ഇജ്മാഉള്ള കാര്യമാണെന്നാണ് ഇമാം ശാഫിഈയെ പോലുള്ള മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഹദീസുകളും കാണാവുന്നതാണ്.

عَنْ عَطَاءِ بْنِ يَسَارٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « لاَ تَحِلُّ الصَّدَقَةُ لِغَنِىٍّ إِلاَّ لِخَمْسَةٍ لِغَازٍ فِى سَبِيلِ اللَّهِ أَوْ لِعَامِلٍ عَلَيْهَا أَوْ لِغَارِمٍ أَوْ لِرَجُلٍ اشْتَرَاهَا بِمَالِهِ أَوْ لِرَجُلٍ كَانَ لَهُ جَارٌ مِسْكِينٌ فَتُصُدِّقَ عَلَى الْمِسْكِينِ فَأَهْدَاهَا الْمِسْكِينُ لِلْغَنِىِّ ».- رَوَاهُ أَبُو دَاوُد: 1637، وَقَالَ النَّوَوِيُّ: هَذَا الحَدِيثُ حَسَنٌ أَوِّ صَحِيحٌ، قَالَ الشَّيْخُ الأَلْبَانِيُّ: صَحِيحٌ لِغَيْرِهِ.
قَالَ الْخَطَّابِيُّ: فِيهِ بَيَان أَنَّ الْغَازِي وَإِنْ كَانَ غَنِيًّا لَهُ أَنْ يَأْخُذ الصَّدَقَة وَيَسْتَعِين بِهَا فِي غَزْوه وَهُوَ مِنْ سَهْم السَّبِيل ، وَإِلَيْهِ ذَهَبَ مَالِك وَالشَّافِعِيّ وَأَحْمَد بْن حَنْبَل وَإِسْحَاق بْن رَاهْوَيْهِ ..... وَأَمَّا الْعَامِل فَإِنَّهُ يُعْطَى مِنْهَا عُمَالَة عَلَى قَدْر عَمَله وَأُجْرَة مِثْله فَسَوَاء كَانَ غَنِيًّا أَوْ فَقِيرًا فَإِنَّهُ يَسْتَحِقّ الْعُمَالَة إِذَا لَمْ يَفْعَلهُ تَطَوُّعًا .- عَوْنِ الْمَعْبُودِ: 1393.
وَقَالَ الْعَلَّامَة الشَّوْكَانِيُّ فِي نَيْل الْأَوْطَار: وَفِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّهَا لَا تَحِلُّ الصَّدَقَةُ لِغَيْرِ هَؤُلَاءِ الْخَمْسَةِ مِنْ الْأَغْنِيَاءِ .
 

അത്വാഉബ്‌നു യസാറില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'ധനികര്‍ക്ക് സകാത്ത് അനുവദനീയമല്ല. അഞ്ചു തരം ധനികര്‍ ഇതില്‍നിന്നൊഴിവാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നയാള്‍, സകാത്ത് ഉദ്യോഗസ്ഥര്‍, കടബാധിതര്‍, ഒരാള്‍ക്ക് കിട്ടിയ സകാത്ത് പണം കൊടുത്ത് വാങ്ങിയ ആള്‍, തനിക്ക് ലഭിച്ച സകാത്ത് വിഹിതം ദരിദ്രനില്‍നിന്ന് ദാനമായി ലഭിച്ച സമ്പന്നനായ അയല്‍വാസി.' ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഖത്വാബി പറയുന്നു: 'സൈനികന്‍ സമ്പന്നനാണെങ്കിലും സകാത്ത് സ്വീകരിക്കാം. അത് അയാള്‍ക്ക് യുദ്ധത്തിന് സഹായകമായി ഉപയോഗപ്പെടുത്താം. അത് ഫീ സബീലിന്റെ ഓഹരിയാണ്. മാലിക്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇസ്ഹാഖുബ്‌നു റാഹവൈഹി എന്നിവര്‍ ഈ പക്ഷക്കാരാണ്. സകാത്തുദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ ചെയ്യുന്ന ജോലിയുടെ വേതനം എന്ന നിലയില്‍ തങ്ങളുടേതിനു തുല്യമായ ജോലി ചെയ്യുന്നവരുടെ നിലവാരത്തില്‍ വിഹിതം സ്വീകരിക്കാം. ദരിദ്രന്‍, ധനികന്‍ എന്ന വ്യത്യാസമില്ല. സ്വയം സന്നദ്ധനായി ചെയ്യുന്നതല്ലെങ്കില്‍ അയാള്‍ ന്യായമായ വേതനം അര്‍ഹിക്കുന്നുണ്ട്. ശൗകാനി തന്റെ നൈലുല്‍ ഔത്വാറില്‍ എഴുതുന്നു. 'അഞ്ചിനം സമ്പന്നര്‍ക്കു മാത്രമേ സകാത്ത് അനുവദനീയമാവുകയുള്ളൂ എന്ന് ഹദീസില്‍നിന്ന് തെളിയുന്നുണ്ട്.'
മാത്രമല്ല, ഈ ഉദ്യോഗസ്ഥര്‍ അമുസ്‌ലിംകളാണെങ്കില്‍ പോലും അവര്‍ക്ക് സകാത്തില്‍ നിന്നു തന്നെ വേതനം നല്‍കാമെന്നും പറഞ്ഞതു കാണാം.
എന്നാല്‍ സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ നാലാമത്തെ വിഭാഗമായ മനസ്സിണക്കപ്പെട്ടവര്‍- وَالْمُؤَلَّفَةِ قُلُوبُهُمْ  എന്ന ഗണത്തില്‍പെടുത്തി അവര്‍ക്ക് നല്‍കാമെന്ന കാര്യം പരിഗണിക്കാവുന്നതാണ്.

ആരാണ് മനസ്സിണക്കപ്പെടേണ്ടവര്‍
(മുഅല്ലഫതുല്‍ ഖുലൂബ്)?      
 

 ഭൂരിഭാഗം ഫുഖഹാക്കളുടെയും അഭിപ്രായത്തില്‍ അമുസ്‌ലിംകളും പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ശാഫിഈ മദ്ഹബ് മാത്രമാണ് ഇതില്‍ (അമുസ്‌ലിംകള്‍ പെടുകയില്ലന്ന കാര്യത്തില്‍) അല്‍പ്പം കാര്‍ക്കശ്യം പുലര്‍ത്തിയിട്ടുള്ളത്. അതിനുള്ള കാരണവും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഫുഖഹാക്കള്‍ പറയുന്നത്  കാണുക:                        
ഇതെല്ലാം വ്യക്തമാക്കുന്ന ഒരു പ്രധാന കാര്യമെന്തെന്ന് ശ്രദ്ധിച്ചാല്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പും വിദ്വേഷവും കുറക്കാനും, ഇസ്‌ലാമിനെപ്പറ്റി അമുസ്‌ലിംകള്‍ക്കുള്ള അജ്ഞതയും തെറ്റിദ്ധാരണയും അകറ്റാനും അമുസ്‌ലിംകള്‍ക്ക് സകാത്ത് നല്‍കാമെന്ന കാര്യമാണ്. 
ഇന്ന് നമ്മുടേത് പോലുള്ള സാഹചര്യമെങ്ങാനും അവര്‍ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ അമുസ് ലിംകള്‍ക്കും കൊടുക്കാമെന്ന് തന്നെ അവര്‍ പറയുമായിരുന്നു. കൊടുക്കാവതല്ല എന്ന് പറഞ്ഞവര്‍ പോലും അതിന് കാരണമായിപ്പറഞ്ഞത് ഇസ്‌ലാമിന് പ്രതാപമുണ്ടായിക്കഴിഞ്ഞിരിക്കെ അതിന്റെ ആവശ്യമില്ലെന്നാണ്, എന്നു വച്ചാല്‍ എപ്പോള്‍ പ്രതാപം നഷ്ടപ്പെടുകയും നേരത്തേ ഏതൊരു സാഹചര്യത്തിലായിരുന്നോ അമുസ്‌ലിംകളെ സകാത്തിന്റെ അവകാശികളായി  കണ്ടിരുന്നത്, അതേ സാഹചര്യം തിരിച്ചുവരികയും ചെയ്താല്‍ വിധിയും മാറുമെന്നാണതിനര്‍ഥം.

(الحُكْمُ يَدُورُ مَعَ عِلَّتِهِ وُجُودًا وَعَدَمًا)

 ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഇക്കാര്യം നമുക്ക് കാണാവുന്നതാണ്.                        
ചുരുക്കത്തില്‍, സകാത്തിന്റെ അവകാശികളില്‍ പ്രഥമ പരിഗണന മുസ്ലിംകള്‍ക്കു തന്നെയാണ്. എന്നല്ല അവരില്‍ അര്‍ഹരായവരെ അവഗണിച്ചുകൊണ്ടോ, അവര്‍ക്ക് ലഭിക്കേണ്ട അവകാശം ഹനിച്ചുകൊണ്ടോ അമുസ്‌ലിംകള്‍ക്ക് സകാത്ത് കൊടുക്കാവതല്ല. 
അതോടൊപ്പം തന്നെ, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഉത്തമ താല്‍പര്യം സംരക്ഷിക്കാനും, അവര്‍ക്കെതിരെ ശക്തി പ്രാപിച്ചുവരുന്ന ഭീഷണികള്‍ ചെറുക്കുന്നതിന്റെ ഭാഗമായി അമുസ്‌ലിംകള്‍ക്കിടയില്‍ പരമാവധി ഇസ്‌ലാമിനെപ്പറ്റി മതിപ്പും പ്രതിഛായയും വര്‍ധിപ്പിക്കാന്‍ വേണ്ടിയുദ്ദേശിച്ചോ, നന്നെ ചുരുങ്ങിയത് തെറ്റിദ്ധാരണകളും വെറുപ്പും നീക്കാനെങ്കിലും ഉപകരിക്കുമെന്ന് കണ്ടോ ഫഖീറോ മിസ്‌കീനോ ആയ അമുസ്‌ലിംകള്‍ക്ക് സകാത്ത് കൊടുക്കാമെന്നാണ് മനസ്സിലാകുന്നത്.
ഇതേക്കുറിച്ച് വന്നിട്ടുള്ള ഫുഖഹാക്കളുടെ അഭിപ്രായങ്ങളും, അവരുടെ തെളിവുകളും ന്യായങ്ങളുമെല്ലാം വിശകലനം ചെയ്ത ശേഷം ശൈഖ് ഖറദാവി രേഖപ്പെടുത്തിയത് വളരെ ശ്രദ്ധേയമാണ്. അതിങ്ങനെ വായിക്കാം:
തെളിവുകള്‍ തുലനം ചെയ്ത ശേഷം നാം കാണുന്ന വീക്ഷണം ഇതാണ്: സകാത്ത് നല്‍കപ്പെടാന്‍ പ്രഥമ പരിഗണന മുസ്‌ലിംകളായ ദരിദ്രര്‍ തന്നെയാണ് എന്നതാണ് സകാത്തിന്റെ മൗലിക തത്വം. കാരണം, അതവരിലെ സമ്പന്നരുടെ മേല്‍ മാത്രം പ്രത്യേകമായി ചുമത്തപ്പെടുന്ന ഒരു നികുതിയാണ്. എന്നാല്‍  സകാത്തിന്റെ പണം കൂടുതല്‍ വിപുലമാണെങ്കില്‍ അമുസ്‌ലിംകള്‍ക്കു കൂടി കൊടുക്കുന്നതിനു വിരോധമില്ല. എന്നാല്‍ അങ്ങനെ നല്‍കുന്നത് ദരിദ്രരായ മുസ്‌ലിംകള്‍ക്ക് ദോഷകരമാവുന്ന വിധത്തിലാവാന്‍ പാടില്ല. ഇപ്പറഞ്ഞതിന് തെളിവായി ഖുര്‍ആന്‍ സൂക്തത്തിന്റെ പൊതുവായ താല്‍പര്യവും ഉമറിന്റെ നടപടിയും, നാം പരാമര്‍ശിച്ച ഫുഖഹാക്കളുടെ അഭിപ്രായവും തന്നെ മതി. ഇതു വരെ ഒരു മതദര്‍ശനത്തിനും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സഹിഷ്ണുതയുടെ ഉച്ചിയാണത് (ഫിഖ്ഹുസ്സകാത്ത്: 2/186).

وَقَالَ الإِمَامُ أَبُو بَكْرٍ الْجَصَّاصُ فِي أَحْكَامِ القُرْآنِ:
وَالمُؤَلَّفَةُ قُلُوبُهُمْ فَإِنَّهُمْ كَانُوا قَومًا يُتَأَلَّفُونَ عَلَى الإِسْلَامِ بِمَا يُعْطَونَ مِنَ الصَّدَقَاتِ وَكَانُوا يُتَأَلَّفُونَ بِجِهَاتٍ ثَلَاثٍ: إِحْدَاهَا: لِلكِبَارِ، لِدَفْعِ مَعَرَّتِهِمْ وَكَفِّ أَذِيَّتِهِمْ عَنِ المُسْلِمِينَ وَالاِسْتِعَانَةُ بِهِمْ عَلَى غَيْرِهِمْ مِنَ الْمُشْرِكِينَ. وَالثَّانِيَةُ: لِاسْتِمَالَةِ قُلُوبِهِمْ وَقُلُوبِ غَيْرِهِمْ مِنَ الكُفَّارِ إِلَى الدُّخُولِ فِي الإِسْلَامِ، وَلِئَلَّا يَمْنَعُوا مَنْ أَسْلَمَ مِنْ قَوْمِهِمْ مِنَ الثَّبَاتِ عَلَى الإِسْلَامِ، وَنَحْوِ ذَلِكَ مِنْ الأُمُورِ. وَالثَّالِثَةُ: إِعْطَاءُ قَوْمٍ مِنَ المُسْلِمِينَ حَدِيثِي العَهْدِ بِالكُفْرِ لِئَلَّا يَرْجِعُوا إِلَى الكُفْرِ. - أَحْكَامِ القُرْآنِ: 4/324.
وَفِي أَحْكَامِ القُرْآنِ لِاِبْنِ العَرَبِي المَالِكِي: 
اُخْتُلِفَ فِي بَقَاءِ الْمُؤَلَّفَةِ قُلُوبُهُمْ ، فَمِنْهُمْ مَنْ قَالَ : هُمْ زَائِلُونَ ؛ قَالَهُ جَمَاعَةٌ ، وَأَخَذَ بِهِ مَالِكٌ . وَمِنْهُمْ مَنْ قَالَ : هُمْ بَاقُونَ ؛ لِأَنَّ الْإِمَامَ رُبَّمَا احْتَاجَ أَنْ يَسْتَأْنِفَ عَلَى الْإِسْلَامِ ، وَقَدْ قَطَعَهُمْ عُمَرُ لِمَا رَأَى مِنْ إعْزَازِ الدِّينِ . وَاَلَّذِي عِنْدِي : أَنَّهُ إنْ قَوِيَ الْإِسْلَامُ زَالُوا ، وَإِنْ اُحْتِيجَ إلَيْهِمْ أُعْطُوا سَهْمَهُمْ ، كَمَا كَانَ يُعْطِيهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؛ فَإِنَّ الصَّحِيحَ قَدْ رُوِيَ فِيهِ : { بَدَأَ الْإِسْلَامُ غَرِيبًا وَسَيَعُودُ غَرِيبًا كَمَا بَدَأَ } .- أحكام القرآن: 330/4.
وَفِي تَفْسِيرِ الْجَلَالَينِ:
{وَالْمُؤَلَّفَة قُلُوبهمْ} لِيُسْلِمُوا أَوْ يَثْبُت إسْلَامهمْ أَوْ يَسْلَم نُظَرَاؤُهُمْ أَوْ يَذُبُّوا عَنْ الْمُسْلِمِينَ أَقْسَام الْأَوَّل وَالْأَخِير لَا يُعْطِيَانِ الْيَوْم عِنْد الشَّافِعِيّ رَضِيَ اللَّه تَعَالَى عَنْهُ لِعَزِّ الْإِسْلَام بِخِلَافِ الْآخَرَيْنِ فَيُعْطِيَانِ عَلَى الْأَصَحّ. .- تَفْسِيرُ الْجَلَالَينِ.
 

അബൂബക്കര്‍ അല്‍ ജസ്സ്വാസ്വ് 'അഹ്കാമുല്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ എഴുതുന്നു: സകാത്ത് വിഹിതം നല്‍കപ്പെടുന്നതിലൂടെ ഇസ്‌ലാമുമായി ഇണങ്ങുന്ന ഒരു വിഭാഗമാണ് 'മുഅല്ലഫത്തുല്‍ ഖുലൂബ്'. ഇത് മൂന്നു വിധമുണ്ട്. ഒന്ന്: മുസ്‌ലിംകള്‍ക്കെതിരിലുള്ള പീഡനം തടയുക, ശത്രുക്കള്‍ക്കെതിരില്‍ അവരുടെ സഹായം തേടുക എന്ന ഉദ്ദേശ്യത്തോടെ അമുസ്‌ലിം നേതാക്കള്‍ക്ക് നല്‍കുക. രണ്ട്: അവരുടെയും അവരല്ലാത്തവരുടെയും ഹൃദയങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുക. മൂന്ന്: നവ മുസ്‌ലിംകള്‍ക്ക് സത്യനിഷേധത്തിലേക്ക് പോവാതിരിക്കാനായി നല്‍കുക.
ഇബ്‌നുല്‍ അറബി അല്‍മാലികിയുടെ 'അഹ്കാമുല്‍ ഖുര്‍ആനി'ല്‍ ഇങ്ങനെ കാണാം: മുഅല്ലഫത്തുല്‍ ഖുലൂബിനെപ്പറ്റി വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഒന്ന്: അങ്ങനെ ഒരുവിഭാഗം ഇപ്പോഴില്ല. മാലിക് ഉള്‍പ്പെടെ ഒരു സംഘം ഈ വീക്ഷണക്കാരാണ്. രണ്ട്: അവര്‍ ഇപ്പോഴുമുണ്ട്. ഇസ്‌ലാമിന് പ്രതാപം ലഭിച്ചതോടെ ഉമര്‍ നിര്‍ത്തലാക്കിയ ഈ വകുപ്പ് ഭരണാധിപന്‍ സന്ദര്‍ഭോചിതം പുനരാരംഭിക്കേണ്ടതായി വരും. എന്റെ അഭിപ്രായം ഇതാണ്: ഇസ്‌ലാം ശക്തിപ്പെട്ടാല്‍ ആ വകുപ്പ് നിലനില്‍ക്കില്ല. ആവശ്യമായി വന്നാല്‍ നബി(സ) നല്‍കിയതുപോലെ ആ വകുപ്പില്‍ നല്‍കപ്പെടും.
'ഇസ്‌ലാം അപരിചിതമായി ആരംഭിച്ചു. അതേവിധം തീര്‍ച്ചയായും അത് അപരിചിതമായി മടങ്ങും' എന്നാണല്ലോ നബിവചനം. തഫ്‌സീറുല്‍ ജലാലൈനിയില്‍ ഇങ്ങനെ വായിക്കാം. 'ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുക, ഇസ്‌ലാമില്‍ ഉറപ്പിച്ചു നിര്‍ത്തുക, സമാന ചിന്തയുള്ളവരെ ആകര്‍ഷിക്കുക, മുസ്‌ലിംകള്‍ക്കെതിരെയുള്ള ശത്രുക്കളുടെ പീഡനങ്ങളെ പ്രതിരോധിക്കുക എന്നിവയാണ് മുഅല്ലഫത്തുല്‍ ഖുലൂബ്' എന്ന വകുപ്പിന്റെ ഉദ്ദേശ്യം. ഒന്നാമത്തെയും അവസാനത്തെയും വിഭാഗങ്ങള്‍ക്ക് -ഇമാം ശാഫിഈയുടെ- ഇന്നത്തെ സാഹചര്യത്തില്‍ ഈ വകുപ്പില്‍നിന്ന് നല്‍കേണ്ടതില്ല. മറ്റു രണ്ടു വിഭാഗങ്ങള്‍ക്ക് നല്‍കണം. ഈ അഭിപ്രായമാണ് പ്രബലം.

وَقَالَ الإِمَامُ الرَّازِي:
قَالَ الوَاحِدِيُّ: إِنَّ اللّه تَعَالَى أَغْنَى المُسْلِمِينَ عَنْ تَأْلَفِ قُلُوبِ الْمُشْرِكِينَ، فَإِنْ رَأَى الإِمَامُ أَنْ يُؤَلِّفَ قُلُوبَ قَوْمٍ لِبَعْضِ المَصَالِحِ الَّتِي يَعُودُ نَفْعُهَا عَلَى المُسْلِمِينَ إِذَا كَانُوا مُسْلِمِينَ جَازَ، إِذْ لَا يَجُوزُ صَرْفُ شَيْءٍ مِنْ زَكَوَاتِ الأَمْوَالِ إِلَى الْمُشْرِكِينَ، فَأَمَّا المُؤَلَّفَةُ مِنْ الْمُشْرِكِينَ فَإِنَّمَا يُعْطَونَ مِنْ مَالِ الْفَيْءِ لَا مِنَ الصَّدَقَاتِ. 
وَأَقُولُ: إِنَّ قَوْلَ الوَاحِدِيِّ: إِنَّ اللهَ أَغْنَى المُسْلِمِينَ عَنْ تَأْلَفِ قُلُوبِ الْمُشْرِكِينَ بِنَاءً عَلَى أَنَّهُ رُبَّمَا يُوهِمُ أَنَّهُ عَلَيْهِ الصَلَاةُ وَالسَلَامُ دَفَعَ قِسْمًا مِنَ الزَّكَاةِ إِلَيْهِمْ، لَكِنَّا بَيَّنَا أَنَّ هَذَا لَمْ يَحْصُلْ البَتَّةَ. وَأَيْضًا فَلَيْسَ فِي الآيَةِ مَا يَدُلُّ عَلَى كَوْنِ المُؤَلَّفَةِ مُشْرِكِينَ بَلْ قَالَ: {وَالْمُؤَلَّفَةِ قُلُوبُهُمْ} وَهَذَا عَامَ فِي المُسْلِمِ وَغَيْرِهِ. وَالصَّحِيحُ أَنَّ هَذَا الحُكْمَ غَيْرُ مَنْسُوخٍ وَأَنَّ لِلإِمَامِ أَنْ يَتَأَلَّفَ قَومًا عَلَى هَذَا الوَصْفِ وَيَدْفَعُ إِلَيْهُمْ سَهْمَ المُؤَلَّفَةِ، لِأَنَّهُ لَا دَلِيلَ عَلَى نَسْخِهِ البَتَّةَ. - تَفْسِيرُ الرَّازِي.
 

ഇമാം വാഹിദിയെ ഉദ്ധരിച്ച് ഇമാം റാസി പറയുന്നു: 
''ബഹുദൈവ വിശ്വാസികളുടെ മനസ്സിണക്കേണ്ട സാഹചര്യത്തില്‍നിന്ന് അല്ലാഹു മുസ്‌ലിംകളെ സ്വയം പര്യാപ്തരാക്കിയിരിക്കുന്നു. അതേസമയം, ഏതെങ്കിലുമൊരു സമൂഹത്തിന്റെ മനസ്സിണക്കം മുസ്‌ലിംകള്‍ക്ക് പ്രയോജനദായകമാണെന്ന് ഇമാമിന് ബോധ്യപ്പെടുന്ന പക്ഷം, അവര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്കത് നല്‍കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ സകാത്ത് മുതലില്‍നിന്ന് ബഹുദൈവ വിശ്വാസികള്‍ക്ക് ഒന്നും തന്നെ നല്‍കാന്‍ പാടില്ലാത്തതാകുന്നു. മറ്റൊരു കാര്യം, ബഹുദൈവ വിശ്വാസികളില്‍ വിശ്വാസി സമൂഹവുമായി ഇണക്കമുള്ളവര്‍ക്ക് നല്‍കേണ്ടത് സ്വദഖയില്‍നിന്നല്ല, യുദ്ധമുതലില്‍നിന്നാണ് എന്നതാണ്. 
ഇമാം റാസി തുടരുന്നു: 
മുശ്‌രിക്കുകളുടെ ഹൃദയമിണക്കത്തിന് ശ്രമിക്കല്‍ വിശ്വാസികള്‍ക്കാവശ്യമില്ലെന്ന വാഹിദിയുടെ പ്രസ്താവനക്കാധാരം, സകാത്ത്  വിഹിതത്തില്‍നിന്നും ഒരു ഭാഗം റസൂല്‍ മുശ്‌രിക്കുകള്‍ക്ക് നല്‍കിയെന്ന ധാരണയാകാം. എന്നാല്‍, അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ല എന്ന കാര്യം വ്യക്തമാക്കുകയുണ്ടായി. ഈ സൂക്തത്തില്‍നിന്നും അങ്ങനെയൊരര്‍ഥം സങ്കല്‍പിക്കാനേ കഴിയില്ല. മാത്രമല്ല, 'ഇണക്കമുള്ളവര്‍' എന്നതുകൊണ്ട് വിവക്ഷ മുശ് രിക്കുകളാണെന്ന് പ്രസ്തുത ആയത്തില്‍ സൂചനയുമില്ല. പ്രത്യുത 'മുഅല്ലഫതുല്‍ഖുലൂബ്' എന്നാണ് പറഞ്ഞിട്ടുള്ളത്, ഇതാകട്ടെ മുസ്‌ലിമിനും അല്ലാത്തവര്‍ക്കും പൊതുവായി  ഉപയോഗിക്കാവുന്നതാണ്. അതുപോലെ സൂക്തത്തിലെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ഈ സ്വഭാവത്തിലുള്ള ഏതെങ്കിലും ജനവിഭാഗത്തെ  ഇമാമിന് ഇണക്കാവുന്നതാണ്, കാരണം വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതിന് ഒരു തെളിവുമില്ല തന്നെ. (തഫ്‌സീറുര്‍റാസി)

ശൈഖുല്‍ ഇസ്‌ലാം സകരിയ്യ അന്‍സാരി പ്രസ്താവിക്കുന്നു:

وَقَالَ شَيْخُ الْإِسْلَامِ زَكَرِيَّا الْأَنْصَارِيُّ
الرَّابِعُ الْمُؤَلَّفَةُ فإذا كَانُوا كُفَّارًا يُتَأَلَّفُونَ لِخَوْفِ شَرِّهِمْ أو لِتَرْغِيبِهِمْ في الْإِسْلَامِ لِمَيْلِهِمْ إلَيْهِ لم يُعْطُوا من زَكَاةٍ وَلَا غَيْرِهَا لِلْإِجْمَاعِ وَلِأَنَّ اللَّهَ تَعَالَى أَعَزَّ الْإِسْلَامَ وَأَهْلَهُ وَأَغْنَى عن التَّأْلِيفِ وَلِخَبَرِ الصَّحِيحَيْنِ أَنَّهُ صلى اللَّهُ عليه وسلم قال لِمُعَاذٍ أَعْلِمْهُمْ أَنَّ عليهم صَدَقَةً تُؤْخَذُ من أَغْنِيَائِهِمْ فَتَرُدُّ على فُقَرَائِهِمْ. - أَسْنَى الْمَطَالِبِ في شَرْحِ رَوْضِ الطَّالِبِ: 1/395.

 

ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി എഴുതുന്നു; നാലാമത്തെ വിഭാഗം ഹൃദയം ഇണക്കപ്പെടേണ്ടാവരാകുന്നു. അത്തരക്കാര്‍  സത്യനിഷേധികളാണെങ്കില്‍ അവരെക്കൊണ്ടുള്ള ഉപദ്രവം ഭയന്നോ, അല്ലെങ്കില്‍ അവര്‍ക്കു ഇസ്‌ലാമിനോട്  ആഭിമുഖ്യം ഉണ്ടാക്കാന്‍ വേണ്ടിയോ,  അതു സ്വീകരിക്കാനുള്ള താല്‍പര്യമുണ്ടാക്കാന്‍ വേണ്ടിയോ, ആണ് ഇണക്കപ്പെടേണ്ടിവരുന്നതെങ്കില്‍, സകാത്തില്‍നിന്നോ മറ്റോ ഒന്നും തന്നെ കൊടുക്കാവതല്ല, ഇജ്മാആണ് അതിനു അടിസ്ഥാനം. അവരെ അങ്ങനെ ഇണക്കേണ്ട ഗതിയില്‍നിന്ന് അല്ലാഹു ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും പ്രതാപമുള്ളവരാക്കിയിരിക്കുന്നു എന്നതാണ് കാരണം, കൂടാതെ, ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച, 'അവരില്‍പെട്ട ധനികരില്‍ നിന്ന് വസൂലാക്കുകയും എന്നിട്ട് അവരിലെ തന്നെ ദരിദ്രര്‍ക്ക് മടക്കിക്കൊടുക്കുകയും ചെയ്യുന്ന സ്വദഖ (ദാനധര്‍മം) അവരുടെ മേല്‍ നിര്‍ബന്ധമാണെന്ന് നീ അവരെ അറിയിക്കുക'  എന്ന് നബി(സ) മുആദിനോട് പറഞ്ഞ ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഇത്. 
ഇമാം ഇബ്‌നു ഖുദാമ പറയുന്നു:

وَقَالَ الإِمَامُ ابْنُ قُدَمَةَ:
وَالْمُؤَلَّفَةُ قُلُوبُهُمْ ضَرْبَانِ ؛ كُفَّارٌ وَمُسْلِمُونَ ، وَهُمْ جَمِيعًا السَّادَةُ الْمُطَاعُونَ فِي قَوْمِهِمْ وَعَشَائِرِهِمْ. فَالْكُفَّارُ ضَرْبَانِ ؛ أَحَدُهُمَا ، مَنْ يُرْجَى إسْلَامُهُ ، فَيُعْطَى لِتَقْوَى نِيَّتُهُ فِي الْإِسْلَامِ ، وَتَمِيلَ نَفْسُهُ إلَيْهِ ، فَيُسْلِمَ ؛ { فَإِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ فَتْحِ مَكَّةَ ، أَعْطَى صَفْوَانَ بْنَ أُمَيَّةَ الْأَمَانَ ، وَاسْتَنْظَرَهُ صَفْوَانُ أَرْبَعَةَ أَشْهُرٍ لِيَنْظُرَ فِي أَمْرِهِ ، وَخَرَجَ مَعَهُ إلَى حُنَيْنٍ ، فَلَمَّا أَعْطَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعَطَايَا قَالَ صَفْوَانُ : مَا لِي ؟ فَأَوْمَأَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَى وَادٍ فِيهِ إبِلٌ مُحَمَّلَةٌ ، فَقَالَ : هَذَا لَك . فَقَالَ صَفْوَانُ : هَذَا عَطَاءُ مَنْ لَا يَخْشَى الْفَقْرَ .} وَالضَّرْبُ الثَّانِي ، مَنْ يُخْشَى شَرُّهُ ، وَيُرْجَى بِعَطِيَّتِهِ كَفُّ شَرِّهِ وَكَفُّ غَيْرِهِ مَعَهُ . وَرُوِيَ عَنْ ابْنِ عَبَّاسٍ أَنَّ قَوْمًا كَانُوا يَأْتُونَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِنْ أَعْطَاهُمْ مَدَحُوا الْإِسْلَامَ ، وَقَالُوا : هَذَا دِينٌ حَسَنٌ . وَإِنْ مَنَعَهُمْ ذَمُّوا وَعَابُوا .- الْمُغْنِي لِابْنِ قُدَامَةَ الْمَقْدِسِيِّ: 5107


മുഅല്ലഫതുല്‍ ഖുലൂബ് രണ്ട് വിധമുണ്ട്. കാഫിറുകളും മുസ്‌ലിംകളും. ആരായാലും തങ്ങളുടെ ജനതയിലും ഗോത്രത്തിലും അനുസരിക്കപ്പെടുന്ന നേതാക്കന്മാരാണ് മൊത്തത്തില്‍ അവര്‍. കാഫിറുകള്‍ രണ്ട് വിധമാണ്. ഒന്ന്: ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരാണ്. ഇസ്‌ലാം സ്വീകരിക്കാനുള്ള താല്‍പര്യത്തിന് ആക്കം കൂട്ടാനും, അവര്‍ക്കതിനോടു  അനുകൂല മനോഭാവമുണ്ടാവുകയും എന്നിട്ട്, അവര്‍ ഇസ്‌ലാം സ്വീകരിക്കാനുമൊക്കെ ഉദ്ദേശിച്ച് അവര്‍ക്ക് നല്‍കുക. മക്കാവിജയ ദിവസം നബി(സ) സ്വഫ്‌വാനുബ്‌നു ഉമയ്യക്ക് അഭയം നല്‍കുകയുണ്ടായി, അതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായി നബിയോട് നാലുമാസം സാവകാശം  ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം തീരുമേനിയോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. അങ്ങനെ നബി(സ)ക്ക് പല വിഭവങ്ങളും വന്നുചേര്‍ന്നപ്പോള്‍ സ്വഫ്‌വാന്‍ ചോദിച്ചു: 'എനിക്കെന്താണ് ഉള്ളത്?' അപ്പോള്‍ നബി (സ) താഴ്‌വരയില്‍ ചുമടുകളുമായി നില്‍ക്കുന്ന ഒട്ടകങ്ങളെ ചൂണ്ടി പറഞ്ഞു: 'ഇത് നിനക്കുള്ളതാണ്.' അന്നേരം സ്വഫ്‌വാന്‍ പറഞ്ഞു: 'ദാരിദ്ര്യം ഭയപ്പെടാത്ത ഒരാള്‍ക്കേ ഇങ്ങനെ  കൊടുക്കാന്‍ കഴിയൂ.'
കഫിറുകളില്‍ രണ്ടാമത്തെ വിഭാഗം, ദ്രോഹമുണ്ടാകുമെന്ന്  ഭയപ്പെടുന്നവരാണ്, അതിനാല്‍ അവര്‍ക്കു നല്‍കുകയും അതുവഴി അവരുടെയും അവരോടൊപ്പമുള്ള മറ്റുള്ളവരുടെയും ഉപദ്രവം തടയുക. ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: ചില ആളുകള്‍ നബി(സ)യുടെ അടുത്ത് വരുമായിരുന്നു. അവര്‍ക്ക് വല്ലതും നല്‍കിയാല്‍ അവര്‍ ഇസ്‌ലാമിനെ പ്രശംസിക്കുകയും, ഈ ദീന്‍ തരക്കേടില്ലല്ലോ എന്ന് പറയുകയും ചെയ്യും. ഇനി ഒന്നും കൊടുത്തില്ലെങ്കിലോ കുറ്റവും കുറവുമായിരിക്കും  പറയുക (അല്‍ മുഗ്‌നി: 5107).

وَقَالَ الإِمَامُ ابِنُ مُفْلِحٍ فَصْلٌ الرَّابِعُ الْمُؤَلَّفَةُ قُلُوبُهُمْ ، وِفَاقًا لِلْأَصَحِّ لِلْمَالِكِيَّةِ . وَهُمْ رُؤَسَاءُ قَوْمِهِمْ مِمَّنْ يُرْجَى إسْلَامُهُ أَوْ كَفُّ شَرِّهِ ، وَمُسْلِمٌ يُرْجَى بِعَطِيَّتِهِ قُوَّةُ إيمَانِهِ أَوْ إسْلَامُ نَظِيرِهِ أَوْ نُصْحُهُ فِي الْجِهَادِ أَوْ ذَبُّهُ عَنْ الدِّينِ أَوْ قُوَّةُ أَخْذِ الزَّكَاةِ مِنْ مَانِعِهَا أَوْ كَفُّ شَرِّهِ ، - الفُرُوعُ لِابِنِ مُفْلِحٍ الحَنْبَلِيِّ: 335/4.
 

മാലികീ മദ്ഹബിലെ ഏറ്റവും പ്രബലമായ വീക്ഷണമനുസരിച്ച് 'ഹൃദയം ഇണക്കപ്പെടേണ്ടവര്‍' എന്നതിന്റെ വിവക്ഷ ഇതത്രെ:

1. ഇസ്‌ലാം സ്വീകരിക്കുമെന്നോ, ശല്യം ഇല്ലാതാകുമെന്നോ പ്രതീക്ഷിക്കപ്പെടുന്ന നേതാക്കള്‍.

2. സകാത്ത് ലഭിച്ചാല്‍ ഈമാന്‍ ശക്തിപ്പെടുമെന്നോ, അയാളെ പോലുളളവര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നോ, ജിഹാദിന്റെ നേരെ ഗുണകാംക്ഷയുണ്ടാകുമെന്നോ, ഇസ്‌ലാമിനു വേണ്ടി പ്രതിരോധിക്കുമെന്നോ പ്രതീക്ഷിക്കപ്പെടുന്നവര്‍.

وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ: وَلَا يَجُوزُ لِلْإِمَامِ أَنْ يُعْطِيَ أَحَدًا مَا لَا يَسْتَحِقُّهُ لِهَوَى نَفْسِهِ : مِنْ قَرَابَةٍ بَيْنَهُمَا أَوْ مَوَدَّةٍ وَنَحْوِ ذَلِكَ........... لَكِنْ يَجُوزُ - بَلْ يَجِبُ - الْإِعْطَاءُ لِتَأْلِيفِ مَنْ يَحْتَاجُ إلَى تَأْلِيفِ قَلْبِهِ وَإِنْ كَانَ هُوَ لَا يَحِلُّ لَهُ أَخْذُ ذَلِكَ كَمَا أَبَاحَ اللَّهُ تَعَالَى فِي الْقُرْآنِ الْعَطَاءَ لِلْمُؤَلَّفَةِ قُلُوبُهُمْ مِنْ الصَّدَقَاتِ وَكَمَا كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعْطِي الْمُؤَلَّفَةَ قُلُوبُهُمْ مِنْ الْفَيْءِ وَنَحْوِهِ...........وَالْمُؤَلَّفَةُ قُلُوبُهُمْ نَوْعَانِ : كَافِرٌ وَمُسْلِمٌ . فَالْكَافِرُ : إمَّا أَنْ يُرْجَى بِعَطِيَّتِهِ مَنْفَعَةٌ : كَإِسْلَامِهِ ؛ أَوْ دَفْعُ مَضَرَّتِهِ إذَا لَمْ يَنْدَفِعْ إلَّا بِذَلِكَ . وَالْمُسْلِمُ الْمُطَاعُ يُرْجَى . بِعَطِيَّتِهِ الْمَنْفَعَةُ أَيْضًا كَحُسْنِ إسْلَامِهِ . أَوْ إسْلَامُ نَظِيرِهِ .- مَجْمُوعُ الْفَتَاوَى: 28/190.
 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ എഴുതുന്നു: ഭരണാധികാരികള്‍ ബന്ധുത്വം, സ്‌നേഹം മുതലായവയുടെ പേരില്‍ തന്നിഷ്ടപ്രകാരം അര്‍ഹരല്ലാത്ത ആര്‍ക്കും നല്‍കാവതല്ല. എന്നാല്‍, ഹൃദയം ഇണക്കപ്പെടേണ്ടവര്‍ക്കായി അത് നല്‍കല്‍ അനുവദനീയമാണ്, അഥവാ നിര്‍ബന്ധമാണ്; അത് സ്വീകരിക്കല്‍ സ്വന്തം നിലയില്‍ അയാള്‍ക്ക് അനുവദനീയമല്ലെങ്കിലും. 'ഹൃദയം ഇണക്കപ്പെടേണ്ടവര്‍ക്ക് സകാത്ത് ഖുര്‍ആന്‍ പ്രകാരം അനുവദനീയമാണ്. നബി(സ) യുദ്ധരഹിതമായി ലഭിക്കുന്നതുള്‍പ്പെടെയുള്ള സ്വത്തുക്കളില്‍നിന്ന് അവര്‍ക്ക് നല്‍കാറുണ്ടായിരുന്നു. ഈ വിഭാഗം രണ്ടു തരമാണ്; സത്യനിഷേധി, സത്യനിഷേധിക്ക് നല്‍കുന്നതിന്റെ വിവക്ഷ, അതുവഴി അയാള്‍ ഇസ്‌ലാം സ്വീകരിക്കാം എന്ന പ്രതീക്ഷയാവാം, ഉപദ്രവം തടുക്കുകയാവാം. ഇസ് ലാമിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിമിനും സകാത്ത് നല്‍കാവുന്നതാണ്. അയാളെ പോലുള്ളവരുടെ ഇസ്‌ലാം പ്രതീക്ഷിച്ചുകൊണ്ടും സകാത്ത് നല്‍കാവുന്നതാണ്.

عَنْ جَابِرِ بْنِ زَيْدٍ، قَالَ: سُئِلَ عَنِ الصَّدَقَةِ فِي مَنْ تُوضَعُ؟ فَقَالَ: فِي أَهْلِ الْمَسْكَنَةِ مِنَ الْمُسْلِمِينَ وَأَهْلِ ذِمَّتِهِمْ، وَقَالَ: قَدْ كَانَ رَسُولُ اللهِ صلى الله عليه وسلم يُقْسِمُ فِي أَهْلِ الذِّمَّةِ مِنَ الصَّدَقَةِ وَالْخُمُسِ.- مُصَنَّفُ اِبْنِ أَبِي شِيْبَةَ: 10510.

'ആര്‍ക്കാണ് സകാത്ത് നല്‍കേണ്ടത്?' എന്ന ചോദ്യത്തിന് ജാബിറുബ്‌നു സൈദിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'മുസ്‌ലിംകളിലെയും അവരുടെ സംരക്ഷണത്തിലുള്ള (അമുസ്‌ലിംകളിലെയും) ദരിദ്രര്‍ക്ക് നബി(സ) സകാത്തില്‍നിന്നും അഞ്ചിലൊന്നില്‍നിന്നും അമുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്നു.

عَنْ عَمْرِو بْنِ مَيْمُونٍ وَعَمْرِو بْنِ شُرَحْبِيلَ وَمُرَّةَ الْهَمْدَانِيِّ أَنَّهُمْ كَانُوا يُعْطُونَ الرُّهْبَانَ مِنْ صَدَقَةِ الْفِطْرِ.- أَخْرَجَهُ أَبُو عُبِيدٍ: 1988،فِي كِتَابِ الأَمْوَالِ.

അംറുബ്‌നു മൈമൂന്‍, അംറുബ്‌നു ശുറഹ്ബീല്‍, മുര്‍റ  അല്‍ഹംദാനി തുടങ്ങിയവര്‍ പാതിരിമാര്‍ക്ക്  ഫിത്വ്ര്‍ സകാത്തില്‍നിന്ന് നല്‍കിയിരുന്നു.

عَنْ أَبِي مَيْسَرَةَ؛ أَنَّهُ كَانَ يُعْطِي الرُّهْبَانَ مِنْ صَدَقَةِ الْفِطْرِ.- أَخْرَجَهُ ابْنِ أَبِي شَيْبَةَ فِي مُصَنَّفِهِ: 10504.

അബൂമൈസറയില്‍നിന്ന് അദ്ദേഹം പുരോഹിതന്മാര്‍ക്ക് ഫിത്വ്‌റ് സകാത്തില്‍നിന്ന് നല്‍കാറുണ്ടായിരുന്നു എന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

يَقُولُ الْإِمَامُ السَّرَخْسِيُّ
وَيَجُوزُ أَنْ يَدْفَعَ صَدَقَةَ الْفِطْرِ إلَى أَهْلِ الذِّمَّةِ وَعَلَى قَوْلِ الشَّافِعِيِّ رَحِمَهُ اللَّهُ تَعَالَى لَا يَجُوزُ........... ( وَلَنَا ) أَنَّ الْمَقْصُودَ سَدُّ خَلَّةِ الْمُحْتَاجِ، وَدَفَعَ حَاجَتِهِ بِفِعْلٍ هُوَ قُرْبَةٌ مِنْ الْمُؤَدِّي وَهَذَا الْمَقْصُودُ حَاصِلٌ بِالصَّرْفِ إلَى أَهْلِ الذِّمَّةِ فَإِنَّ التَّصَدُّقَ عَلَيْهِمْ قُرْبَةٌ بِدَلِيلِ التَّطَوُّعَاتِ؛ لِأَنَّا لَمْ نُنْهَ عَنْ الْمَبَرَّةِ لِمَنْ لَا يُقَاتِلُنَا قَالَ اللَّهُ تَعَالَى : { لَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ } الْآيَةُ.- الْمَبْسُوطُ: 4/152

ഇമാം സറഖ്‌സി പറയുന്നു: ദിമ്മികള്‍ക്ക് ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇമാം ശാഫിഇയുടെ അഭിപ്രായപ്രകാരം അനുവദനീയമല്ല.... 
നമ്മുടെ വീക്ഷണത്തില്‍ ആവശ്യക്കാരന്റെ കുറവ് പരിഹരിക്കലും അവന്റെ ആവശ്യം പൂര്‍ത്തീകരിക്കലുമാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. അതുവഴി നല്‍കുന്നവന് ദൈവസാമീപ്യം നേടാനുമാകും. പ്രസ്തുത ലക്ഷ്യം ദിമ്മികള്‍ക്ക്  നല്‍കുന്നത് വഴിയും നിറവേറ്റപ്പെടും. ദാനധര്‍മങ്ങള്‍ ചെയ്യാനുള്ള തെളിവുകള്‍ വെച്ചുകൊണ്ട് അവര്‍ക്ക് സ്വദഖ ചെയ്യുന്നതും ദൈവസാമീപ്യം നേടാവുന്ന പുണ്യകര്‍മമാണ്. കാരണം, നമ്മോട് യുദ്ധം ചെയ്യാത്തവരോട്  നന്മ ചെയ്യുന്നതിന് നമുക്കു മേല്‍ വിലക്കില്ല. അല്ലാഹു പറഞ്ഞു: ''മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല.''

يَقُولُ الإِمَامُ عَلَاءُ الدِّين الْكَاسَانِيُّ: 
وَأَمَّا سِوَى الزَّكَاةِ مِنْ صَدَقَةِ الْفِطْرِ وَالْكَفَّارَاتِ وَالنُّذُورِ فَلَا شَكَّ فِي أَنَّ صَرْفَهَا إلَى فُقَرَاءِ الْمُسْلِمِينَ أَفْضَلُ ؛ لِأَنَّ الصَّرْفَ إلَيْهِمْ يَقَعُ إعَانَةً لَهُمْ عَلَى الطَّاعَةِ وَهَلْ يَجُوزُ صَرْفُهَا إلَى أَهْلِ الذِّمَّةِ قَالَ أَبُو حَنِيفَةَ وَمُحَمَّدٌ : يَجُوزُ ، وَقَالَ أَبُو يُوسُفَ : لَا يَجُوزُ وَهُوَ قَوْلُ زُفَرَ وَالشَّافِعِيِّ .وَجْهُ قَوْلِهِمْ الِاعْتِبَارُ بِالزَّكَاةِ وَبِالصَّرْفِ إلَى الْحَرْبِيِّ وَلَهُمَا قَوْله تَعَالَى { : إنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ } مِنْ غَيْرِ فَصْلٍ بَيْنَ فَقِيرٍ وَفَقِيرٍ وَعُمُومُ هَذَا النَّصِّ يَقْتَضِي جَوَازَ صَرْفِ الزَّكَاةِ إلَيْهِمْ إلَّا أَنَّهُ خَصَّ مِنْهُ الزَّكَاةَ لِحَدِيثِ مُعَاذٍ رَضِيَ اللَّهُ عَنْهُ وقَوْله تَعَالَى فِي الْكَفَّارَاتِ { : فَكَفَّارَتُهُ إطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ } مِنْ غَيْرِ فَصْلٍ بَيْنَ مِسْكِينٍ وَمِسْكِينٍ إلَّا أَنَّهُ خَصَّ مِنْهُ الْحَرْبِيَّ بِدَلِيلٍ وَلِأَنَّ صَرْفَ الصَّدَقَةِ إلَى أَهْلِ الذِّمَّةِ مِنْ بَابِ إيصَالِ الْبِرِّ إلَيْهِمْ وَمَا نُهِينَا عَنْ ذَلِكَ قَالَ اللَّهُ تَعَالَى { : لَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إلَيْهِمْ إنَّ اللَّهَ يُحِبُّ الْمُقْسِطِينَ } وَظَاهِرُ هَذَا النَّصِّ يَقْتَضِي جَوَازَ صَرْفِ الزَّكَاةِ إلَيْهِمْ ؛ لِأَنَّ أَدَاءَ الزَّكَاةِ بِرٌّ بِهِمْ إلَّا أَنَّ الْبِرَّ بِطَرِيقِ الزَّكَاةِ غَيْرُ مُرَادٍ عَرَفْنَا ذَلِكَ بِحَدِيثِ مُعَاذٍ رَضِيَ اللَّهُ عَنْهُ وَإِنَّمَا لَا يَجُوزُ صَرْفُهَا إلَى  الْحَرْبِيِّ؛ لِأَنَّ فِي ذَلِكَ إعَانَةً لَهُمْ عَلَى قِتَالِنَا وَهَذَا لَا يَجُوزُ وَهَذَا الْمَعْنَى لَمْ يُوجَدْ فِي الذِّمِّيِّ .- بَدَائِعُ الصَّنَائِعِ فِي تَرْتِيبِ الشَّرَائِعِ: 4/39.
 

മാം അലാഉദ്ദീന്‍ അല്‍കാസാനി പറയുന്നു: 
എന്നാല്‍ സകാത്തല്ലാത്ത ഫിത്വ്ര്‍ സകാത്ത്, നേര്‍ച്ച, പ്രായശ്ചിത്തം എന്നിവ മുസ്‌ലിമായ ദരിദ്രന് നല്‍കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്നതില്‍ സംശയമില്ല. കാരണം അവര്‍ക്കത് ദൈവ കല്‍പ്പനകള്‍ അനുസരിക്കാനുള്ള ഒരു സഹായമായിട്ടാണ് ഭവിക്കുക. എന്നാല്‍ ദിമ്മികള്‍ക്ക് ഇത് നല്‍കല്‍ അനുവദനീയമാണോ? 
ഇമാം അബൂഹനീഫയും മുഹമ്മദും അനുവദനീയമാണ് എന്ന് പറയുന്നു. എന്നാല്‍ ഇമാം അബൂ യൂസുഫ് ആകട്ടെ അനുവദനീയമല്ല എന്നും പറയുന്നു. ഇതു തന്നെയാണ് ഇമാം ശാഫിഈയുടെയും ഇമാം സുഫറിന്റെയും അഭിപ്രായം. ഇവരുടെ ന്യായം സകാത്തിനോടും, അതുപോലെ സകാത്തുള്‍പ്പെടെയുള്ള എല്ലാ തരം സ്വദഖകളോടും ഖിയാസാക്കുക എന്നതാണ്, കാരണം  ഇവയൊന്നും തന്നെ ശത്രുപക്ഷത്തുള്ള അമുസ്‌ലിമിന് നല്‍കാന്‍ പാടില്ലാത്ത പോലെ ദിമ്മികള്‍ക്കും പാടില്ലാ എന്നാണ് അവരുടെ വീക്ഷണം. 
എന്നാല്‍ അബൂ ഹനീഫയുടെയും അബൂ യൂസുഫിന്റെയും വാദത്തിനുള്ള തെളിവ് ഇതാണ്: അല്ലാഹു പറയുന്നു: 'നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും.' ഇവിടെ അഗതികള്‍ക്കിടയില്‍ വിവേചനം കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ മുആദുബ്‌നു ജബലിന്റെ ഹദീസ് ഇപ്പറഞ്ഞതില്‍നിന്ന് സകാത്തിനെ പ്രത്യേകം മാറ്റിനിര്‍ത്തിയിരിക്കുന്നു. അതുപോലെ പ്രായശ്ചിത്തത്തിന്റെ വിഷയത്തില്‍ വന്ന അല്ലാഹുവിന്റെ വചനവും. അല്ലാഹു പറയുന്നു: 'അപ്പോള്‍ അതിന്റെ  പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍നിന്ന് പത്തു അഗതി (മിസ്‌കീന്‍) കള്‍ക്ക് ഭക്ഷണം നല്‍കലാണ്.'  ഇവിടെയും  ഏതെങ്കിലും ഒരു വിഭാഗം മിസ്‌കീനിനെ മറ്റൊരു വിഭാഗം മിസ്‌കീനില്‍നിന്ന് വേര്‍തിരിച്ചിട്ടില്ല, പക്ഷേ ഇവിടെയും യുദ്ധത്തില്‍ ഏര്‍പ്പെടുന്നവനെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് പ്രത്യേകമാക്കി ഒഴിവാക്കിയിരിക്കുന്നു. 
ദിമ്മികള്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കുക എന്നത് അവര്‍ക്ക് നന്മ ചെയ്യുന്നതിന്റെ ഭാഗം കൂടിയാണ്, അതാകട്ടെ നാം വിലക്കപ്പെട്ട കാര്യവുമല്ല. അല്ലാഹു പറയുന്നു: 'മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.' 
ഈ സൂക്തത്തിന്റെ ബാഹ്യാര്‍ഥത്തിന്റെ തേട്ടം  അവര്‍ക്കും സകാത്ത് നല്‍കാമെന്നാണ്. കാരണം അവര്‍ക്ക് സകാത്ത് നല്‍കുക എന്നത് അവരോട് ഔദാര്യം കാണിക്കലാണ്. എന്നാല്‍ ഈ ഔദാര്യം സകാത്ത് നല്‍കിക്കൊണ്ട് വേണം എന്നത്   ഉദ്ദേശിക്കപ്പെട്ടിട്ടില്ല. മുആദു ബ്‌നു ജബലിന്റെ ഹദീസിലൂടെയാണ്  നാം അത് മനസ്സിലാക്കിയത്. നമ്മള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അവരെ സഹായിക്കലാവും അത്  എന്നതിനാലാണ് അവര്‍ക്ക് സകാത്ത് നല്‍കിക്കൂടാത്തത്, അതൊരിക്കലും പാടില്ലല്ലോ.  എന്നാല്‍ ദിമ്മികളെ സംബന്ധിച്ചേടത്തോളം ഈയൊരു പ്രശ്‌നം ഇല്ല. 

عَنْ جَابِرِ بْنِ زَيْدٍ، قَالَ: سُئِلَ عَنِ الصَّدَقَةِ فِي مَنْ تُوضَعُ؟ فَقَالَ: فِي أَهْلِ الْمَسْكَنَةِ مِنَ الْمُسْلِمِينَ وَأَهْلِ ذِمَّتِهِمْ، وَقَالَ: قَدْ كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْسِمُ فِي أَهْلِ الذِّمَّةِ مِنَ الصَّدَقَةِ وَالْخُمُسِ.- مُصَنَّفُ ابْنِ أَبِي شِيْبَةَ: 10510.
وَهَذَا إِسْنَادٌ صَحِيحٌ، وَلَكِنَّهُ مُرْسَلٌ، فَجَابِرُ بِنِ زَيْدٍ مِنَ الطَّبَقَةِ الوُسْطَى مِنَ التَّابِعِينَ، تُوُفِّيَ سَنَةَ (٩٣ ه)، وَلَا تُعْرَفُ الوَاسِطَةُ بَيْنَهُ وَبَيْنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ


ജാബിറുബ്‌നു സൈദിനോട് ആര്‍ക്കാണ് സകാത്ത് നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്‌ലിംകളിലും അവരുടെ നാട്ടിലെ അമുസ്‌ലിംകളിലും പെട്ട സാധുക്കള്‍ക്ക് നല്‍കണം. എന്നിട്ടദ്ദേഹം പറഞ്ഞു: ഖുമുസില്‍നിന്നും സകാത്തില്‍നിന്നുമായി അല്ലാഹുവിന്റെ റസൂല്‍ (സ) തന്റെ രാഷ്ട്രത്തിലെ അമുസ്‌ലിംകള്‍ക്ക് ഭാഗിച്ചു നല്‍കാറുണ്ടായിരുന്നു (മുസ്വന്നഫില്‍ ഇബ്‌നു അബീ ശൈബ ഉദ്ധരിച്ചത്: 10510).       
ഇതിന്റെ സനദ് സ്വഹീഹാണ് പക്ഷേ മുര്‍സലാണ്, കാരണം ജാബിറുബ്‌നു സൈദ് താബിഈ കളില്‍പെട്ട വ്യക്തിയാണ്, അദ്ദേഹത്തെയും റസൂലിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാരാണെന്നത് വ്യക്തമല്ല.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top