സുന്നത്തി(പ്രവാചക ചര്യ)ന്റെ പ്രാമാണികത

അബ്ദുല്ല ഹസന്‍‌‌
img

സുന്നത്ത് എന്നാല്‍ മാര്‍ഗം, ചര്യ, സമ്പ്രദായം എന്നൊക്കെ ഭാഷാര്‍ത്ഥം. സാങ്കേതികാര്‍ത്ഥത്തില്‍ നബി(സ) തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും അനുവാദങ്ങളുമാണ് സുന്നത്ത്.
വാക്കിന് ഉദാഹരണം : QG™¡V Õh Q™¡V Õ (ഉപദ്രവിക്കാനോ ഉപദ്രവിക്കപ്പെടാനോ പാടില്ല.) ŠƒÇ¾dƒH ºƒ»YCÕG ƒäEG (പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത് മനസ്സിലെ ഉദ്ദേശ്യം (നിയ്യത്ത്) അനുസരിച്ചാണ്.)
പ്രവൃത്തിക്ക് ഉദാഹരണം : തിരുമേനി പറഞ്ഞു: ''ഞാന്‍ നമസ്‌കരിക്കുന്നത് കണ്ടതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക.'' ''നിങ്ങളുടെ ഹജ്ജ് കര്‍മ്മങ്ങള്‍ നിങ്ങള്‍ എന്നില്‍നിന്നു സ്വീകരിച്ചു കൊള്ളുക.''
അനുവാദം: തിരുമേനി സഹാബികളില്‍നിന്നു വല്ലതും കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്ത ശേഷം അതംഗീകരിക്കുകയോ നിരാകരിക്കുകയോ അതുമല്ലെങ്കില്‍ മൗനമവലംബിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ അംഗീകാര - നിരാസങ്ങള്‍ ശരീഅത്തിന്റെ ഭാഗമാണ്. ഉദാഹരണമായി പെരുന്നാള്‍ ദിവസം രണ്ടു സ്ത്രീകള്‍ തിരുമേനിയുടെ വീട്ടില്‍ പാട്ടു പാടുന്നത് കേട്ടപ്പോള്‍ തിരുമേനി അവരെ തടഞ്ഞില്ല. തെറ്റായിരുന്നെങ്കില്‍ അവിടന്നു തടയുമായിരുന്നു. അതിനാല്‍ അത് അനുവദനീയമാണെന്ന് മനസ്സിലായി. ഇതുപോലെ ബനൂഖുറൈദ യുദ്ധ സന്ദര്‍ഭത്തില്‍ തിരുമേനി സഹാബികളോട് പറഞ്ഞു: ''ബനൂഖുറൈദയില്‍ എത്തിയ ശേഷമല്ലാതെ ആരും അസര്‍ നമസ്‌കരിക്കരുത്.'' ഈ കല്‍പന അക്ഷരത്തില്‍ എടുത്തുകൊണ്ട് അസറിന്റെ സമയം കഴിഞ്ഞിട്ടും ചിലര്‍ ബനൂഖുറൈദയില്‍ എത്തിയശേഷമേ അസര്‍ നമസ്‌കരിച്ചുള്ളു. വേറെ ചിലര്‍ കഴിയും വേഗം ബനൂഖുറൈദയില്‍ എത്തണമെന്നേ കല്‍പനകൊണ്ടുദ്ദേശമുള്ളുവെന്നു മനസ്സിലാക്കി. അവര്‍ ബനൂഖറൈദയില്‍ എത്തുന്നതിനു മുമ്പ് സമയത്തുതന്നെ അസര്‍ നമസ്‌കരിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ തിരുമേനി രണ്ടു വിഭാഗത്തെയും അംഗീകരിക്കുകയാണുണ്ടായത്. രണ്ടും ശരിയാണെന്ന് സാരം.

ശരീഅത്തിന്റെ ഭാഗമല്ലാത്ത സുന്നത്ത്
എന്നാല്‍ തിരുമേനിയുടെ ഇത്തരത്തിലുള്ള സുന്നത്ത് നിയമ നിര്‍മാണ സ്വഭാവത്തോടുകൂടിയത് മാത്രമേ അനുകരണീയമാവുകയുള്ളു. അതല്ലാത്തത് മൂന്നിനമുണ്ട് : ഒന്ന്, മനുഷ്യ പ്രകൃതിയനുസരിച്ചു നില്‍ക്കുക, ഇരിക്കുക, തിന്നുക, കുടിക്കുക, വസ്ത്രം ധരിക്കുക തുടങ്ങിയ തിരുമേനിയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഒന്ന് അനുകരിക്കേണ്ടതാണെന്നതിനു പ്രത്യേകം തെളിവുണ്ടെങ്കില്‍ മാത്രമേ അവ പിന്‍പറ്റേണ്ട, ശരീഅത്തിന്റെ ഭാഗമായ സുന്നത്താവുകയുള്ളു. അതിനാല്‍ നബി(സ) ധരിച്ചപോലുള്ള വസ്ത്രം ധരിക്കുന്നതോ തലപ്പാവ് ധരിക്കുന്നതോ സാങ്കേതികമായി സുന്നത്താവുകയില്ല. ഇതുപോലെ മാനുഷികമായ അനുഭവങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ടോ കൃഷി, കച്ചവടം തുടങ്ങി ഭൗതികമായ അനുഭവ ജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലോ തിരുമേനി വല്ലതും ഇജ്തിഹാദു ചെയ്തു പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുകയാണെങ്കില്‍ അതും ശരീഅത്തില്‍ അനുകരണീയമായ സുന്നത്താവുകയില്ല. ഇതുപോലെ നബിതിരുമേനിയുടെ ചില വാക്കുകളോ പ്രവൃത്തികളോ അവിടത്തേക്കു പ്രത്യേകമാണെന്നു തെളിഞ്ഞവയാണെങ്കില്‍ അവയും പൊതുവെ സമൂഹത്തിനു നിയമമാവുകയില്ല. ഇവ മൂന്നും ഒഴിവാക്കിയാല്‍ തിരുമേനിയുടെ മറ്റുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും അനുവാദങ്ങളുമാണ് ശരീഅത്തിന്റെ ഭാഗമെന്ന നിലയില്‍ അനുകരണീയമായ സുന്നത്ത്.

സുന്നത്ത് അടിസ്ഥാന സ്രോതസ്സ്
ഖുര്‍ആന്‍ പോലെ ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാന സ്രോതസ്സു തന്നെയാണ് സുന്നത്തും. ഖുര്‍ആന്‍ തന്നെ ഇതിനു തെളിവു നല്‍കുന്നു.
1) ഖുര്‍ആന്‍ മനസ്സിലാക്കാന്‍ തിരുമേനിയുടെ വിവരണം അനിവാര്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു

¹‘¾dG (44) nÀho™sµn¯nˆnj r¼oÁs¸n©ndnh r¼pÁrÇdEG nºu›of ƒne ¢Sƒs¾¸pd n¿uÇn„oˆpd n™rcu~dG n¶rÇdEG ƒ¾rdn›rfnCG nh

''നിനക്കു നാം ഈ ഉദ്‌ബോധനം (ഖുര്‍ആന്‍) ഇറക്കിത്തന്നത് ജനങ്ങള്‍ക്ക് അവതീര്‍ണമായത് അവര്‍ക്കു വിവരിച്ചു കൊടുക്കാന്‍ വേണ്ടിയും അങ്ങനെ അവര്‍ ചിന്തിക്കുന്നതിനു വേണ്ടിയുമാണ്''(അന്നഹ്ല്‍ 44).
2) തിരുമേനിയുടെ പ്രവാചകത്വ ചുമതല ഖുര്‍ആന്‍ ജനങ്ങള്‍ക്കു പാരായണം ചെയ്തുകൊടുക്കുക മാത്രമല്ല, അതിനു പുറമെ മറ്റു നാലു ചുമതലകള്‍ കൂടിയുണ്ടെന്നു ഖുര്‍ആന്‍ പറയുന്നു:

n†ƒnˆpµdG r¼oµo»u¸n©ojnh r¼oµÇucn›ojnh ƒn¾pJƒnjBG ¼oµrÇn¸nY Äo¸rˆnj r¼oµr¾pe ÕÄo¡SnQ r¼oµÇpa ƒn¾¸n¡SrQnCG ƒn»nc
I™²„dG(151)ÀÄo»n¸r©nJ GÄofÄoµnJ r¼nd ƒne r¼oµo»u¸n©ojnh ‡n»rµp×nh

''നിങ്ങളിലേക്കു നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു പ്രവാചകനെ അയച്ചതു പോലെ. അദ്ദേഹം നിങ്ങള്‍ക്കു നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും നിങ്ങളറിയാത്തത് നിങ്ങള്‍ക്കു പഠിപ്പിച്ചു തരികയും ചെയ്യുന്നു'' (അല്‍ ബഖറ 151 ).
3) മുസ്‌ലിംകള്‍ പരസ്പരം തര്‍ക്കമുണ്ടാവുമ്പോള്‍ പരിഹാരത്തിനു ഖുര്‍ആനെ മാത്രമല്ല, ഖുര്‍ആനെയും സുന്നത്തിനെയുമാണ് അവലംബിക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നു:

r¼oˆrYnRƒn¾nJ rÀEƒna r¼oµr¾pe ™reCÕG ÈpdrhnCGnh nºÄo¡Ss™dG GÄ©ÇWCGh ¸dG GÄo©ÇpWCG GÄo¾neBG n¿j˜qdG ƒnÁtjnCG ƒnj
™rÇnN ¶dP ™NBÕG p½rÄnÇdGnh Âq¸dƒH nÀÄo¾perDÄoJ r¼oˆr¾oc rÀEG ºÄo¡Sq™dGnh p¸dG ÛEG oÃhtOo™na mArÈ¡T Èpa
Aƒ¡¾dG (59) îjphrCƒnJ o¿n¡rMCG nh

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ലകാര്യത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അത് നിങ്ങള്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ് മടക്കേണ്ടത്. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. പരിണാമം വെച്ചുനോക്കമ്പോള്‍ നല്ലതും അതുതന്നെ'' (അന്നിസാ 59).
4) അല്ലാഹു ആരോടും നേരിട്ട് സംസാരിക്കുന്നില്ല. പ്രവാചകനെ അനുസരിച്ചുകൊണ്ടു മാത്രമെ അല്ലാഹുവിനെ അനുസരിക്കാന്‍ കഴിയുകയുള്ളു. ഖുര്‍ആന്‍ പറയുന്നു:

ƒk¦Çp¯nM r¼pÁrÇn¸nY n·ƒn¾r¸n¡SrQCG ƒn»na ÅsdnÄnJ r¿nenh ¸qdG «nƒWCG ~n²na ºÄo¡Ss™dG ªp£oj r¿ne
Aƒ¡¾dG (80)
''പ്രവാചകനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍, അവരുടെ സംരക്ഷകനായി നിന്നെ നാം നിയോഗിച്ചിട്ടില്ല''(അന്നിസാ 80).
5) പ്രവാചകനെ അനുസരിച്ചുകൊണ്ടല്ലാതെ നേര്‍വഴിയിലെത്തുവാന്‍ സ്വന്തമായ ഗവേഷണം മതിയാവുകയില്ല.

r¼oˆ¸u»oM ƒne r¼oµrÇn¸nYnh n¹u»oM ƒne pÂÇn¸nY ƒn»sfEƒna GÄsdnÄnJ rÀEƒna nºÄo¡Ss™dG GÄo©ÇyWCGnh öG GÄo©ÇpWnCG r¹ob
QľdG (54) òp„oÙG ®în„dG ÕEG pºÄo¡Ss™dG ŸnY ƒnenh Gho~nˆrÁnJ oÃÄo©p£oJ rÀEGnh
''പറയുക. നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ പ്രവാചകന് അദ്ദേഹം ഏല്‍പിക്കപ്പെട്ട കാര്യത്തിനു മാത്രമെ ബാധ്യതയുള്ളു. നിങ്ങള്‍ ഏല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്കാണ് ബാധ്യത. നിങ്ങള്‍ ആ പ്രവാചകനെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കും. വ്യക്തമായും കാര്യങ്ങള്‍ എത്തിച്ചു തരാന്‍ മാത്രമെ പ്രവാചകനു ബാധ്യതയുള്ളു''(അന്നൂര്‍ 54).
6) പ്രവാചകന്റെ ആജ്ഞാ-നിരോധങ്ങള്‍ എന്താണെങ്കിലും അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഖുര്‍ആന്‍ പറയുന്നു:

p†ƒn²p©dG o~j~n¡T öG sÀEG öG GÄo²qJGnh GÄoÁˆrfƒna oÂr¾nY r¼ocƒnÁnf ƒnenh oÃho˜o”na oºÄo¡Sq™dG ¼ocƒnJBG ƒnenh
™¡ž×G (7)
''അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു തന്നത് നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം വിലക്കിയതില്‍നിന്ന് നിങ്ങള്‍ വിരമിക്കുകയും ചെയ്യുക. അല്ലാഹുവിനെ സൂക്ഷിക്കുക. കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു'' (അല്‍ ഹശ്ര്‍ 7).
7) പ്രവാചകനെ ധിക്കരിക്കുന്നത് ഭൗതികവും പാരത്രികവുമായ വിനാശങ്ങള്‍ക്കു കാരണമാണ്. ഖുര്‍ആന്‍ പറയുന്നു:

l¼ÇpdnCG l†G˜nY r¼oÁn„Çp¡Ÿoj rhCG l‡n¾rˆpa r¼oÁn„Çp¡ŸoJ rÀCG pÙreCG r¿nY nÀÄo¯pdƒn”oj n¿j˜dG rQo~r‘nǸna
QľdG (63)
''അദ്ദേഹത്തിന്റെ കല്‍പനക്കു വിപരീതം പ്രവര്‍ത്തിക്കുന്നവര്‍ അവരെ (ഐഹികമായ) വല്ല വിപത്തും ബാധിക്കുമെന്നോ (പരലോകത്ത്) വേദനാജനകമായ ശിക്ഷ ലഭിക്കുമെന്നോ ഭയപ്പെട്ടു കൊള്ളട്ടെ'' (അന്നൂര്‍ 63).

നബിതിരുമേനിയും ഈ കാര്യം വ്യക്തമായി പഠിപ്പിച്ചു
ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി സമുദായത്തിനു നല്‍കിയ വസ്വിയ്യത്തില്‍ ഇബ്‌നു അബ്ബാസ് ഇങ്ങനെ ഉദ്ധരിക്കുന്നു:

‘‘¡U - ÂÇ„f ‡¾¡Sh öG †ƒˆc G~HCG Gĸ¡ÊJ ¿¸a ÂH ¼ˆ»¡ŸˆYG ÀEG ƒe ¼µÇa ‰c™J ~b
È„g˜dG ²aGhh ¼cƒ×G
''ഒരു കാര്യം ഞാന്‍ നിങ്ങളിലുപേക്ഷിച്ചിരിക്കുന്നു. അത് നിങ്ങള്‍ മുറുകെപ്പിടിച്ചാല്‍ ഒരിക്കലും നിങ്ങള്‍ വഴിപിഴച്ചു പോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ സുന്നത്തുമാണത്'' (ഹാകിം). മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു:
ȾYƒWCG ¿e ºƒb öG ºÄ¡SQ ƒj ÅHCƒj ¿eh ¹Çb , ÅHCG ¿e ÕEG ‡¾ÖG ÀĸN~j ȈeCG ¹c
ÉQƒ”„dG - ÅHCG ~²a 惡ŸY ¿eh ‡¾ÖG ¹NO
''എന്റെ സമുദായത്തില്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ. അപ്പോള്‍ ചോദ്യം വന്നു. അല്ലാഹുവിന്റെ ദൂതരെ, ആരാണ് വിസമ്മതിക്കുന്നവര്‍? അവിടന്നു പറഞ്ഞു: എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. എന്നെ ധിക്കരിച്ചവന്‍ വിസമ്മതിക്കുകയും ചെയ്തു'' (ബുഖാരി).

’Ç‘¡U , †™c É~©e ¿H OG~²ÙG ¿Y ~»MCG ÃGhQ , ©e ¸‹eh ÀBG™²dCG ‰ÇJhCG æEG ÕCG
ñ¬¡ŸdG ªeƒÖG
''അറിഞ്ഞുകൊള്ളുക. എനിക്കു ഖുര്‍ആന്‍ നല്‍കപ്പെട്ടു; അതിന്റെ കൂടെ അത്രതന്നെ വേറെയും'' (അഹ്മദ് - സഹീഹുല്‍ ജാമിഇസ്സഗീര്‍).
മുആദുബ്‌നു ജബലിനെ യമനിലേക്കയച്ചപ്പോള്‍ നബി തിരുമേനി(സ) പറഞ്ഞ സംഭവം വളരെ പ്രസിദ്ധമാണ്. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു:

Ú ÀEƒa ºƒb öG ºÄ¡SQ ‡¾¡H ºƒb ?~Î Ú ÀEƒa ºƒb ^ öG †ƒˆµH ºƒb ? ȡʲJ Í
³ah ɘdG ö ~»×G ºƒbh ÃQ~¡U Ô ÷ öG ºÄ¡SQ †™¡Êa ÈjCG ™H ~ÁˆLCG ºƒb ?~Î
¿HG ÃGÄbh ñ‹c ¿HG ÃOÄLh ~ÇL ÃOƒ¾¡SG -öG ºÄ¡SQ È¡V™j ƒÌ öG ºÄ¡SQ ºÄ¡SQ
‡Çgƒ¾ˆÙG ¹¸©dG ™¡Ÿˆß Ô È„g˜dGh ò©bÄÙG ½îYG Ô Â¾Y ªaGOh ¼Ç²dG
''എന്തുകൊണ്ടാണ് നീ വിധി കല്‍പിക്കുക? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട്. തിരുമേനി ചോദിച്ചു: അതില്‍ കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ സുന്നത്തുകൊണ്ട്. തിരുമേനി ചോദിച്ചു: അതില്‍ കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: ഗവേഷണം ചെയ്തു കിട്ടുന്ന എന്റെ അഭിപ്രായമനുസരിച്ചു വിധിക്കും. അപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചില്‍ അടിച്ചുകൊണ്ടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ ദൂതന് അല്ലാഹുവിന്റെ ദൂതനെ തൃപ്തിപ്പെടുത്തുന്ന നിലപാടെടുക്കാന്‍ തൗഫീഖ് നല്‍കിയ അല്ലാഹുവിനു സ്തുതി'' (അഅ്‌ലാമുല്‍ മുവഖിഈന്‍ - ഇബ്‌നു ഖയ്യിം).

അധിക കര്‍മ്മശാസ്ത്ര നിയമങ്ങളുടെയും അവലംബം സുന്നത്ത്
നബിതിരുമേനിക്കു ശേഷം അതിവേഗം വികസിച്ച കര്‍മ്മ ശാസ്ത്ര നിയമങ്ങളില്‍ ഏറിയ കൂറും അവലംബമാക്കുന്നത് ഹദീസുകളെയാണ്. ഹദീസുകളില്ലെങ്കില്‍ കര്‍മ്മശാസ്ത്രമില്ല എന്നിടത്തോളം വിപുലമാണത്. സഹാബികളുടെ കാലം മുതല്‍ സുന്നത്തിനു ലഭിച്ചുവന്നിരുന്ന അംഗീകാരമാണല്ലോ ഇത് ഘോഷിക്കുന്നത്.

നിയമ നിര്‍മാണത്തിന് അവലംബിക്കുന്ന സുന്നത്ത്
നിയമ നിര്‍മാണത്തിന് അവലംബിക്കുന്ന സുന്നത്ത് പ്രബലവും കൂടുതല്‍ പ്രബലമായതിനോട് എതിരാവാത്തതും സാമാന്യബുദ്ധിക്കു നിരക്കുന്നതുമായിരിക്കണം. തിരുമേനി അത് പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്ത പശ്ചാത്തലം ഗ്രഹിക്കുന്നതും, തത്തുല്യമായ മറ്റു വിധികളുണ്ടെങ്കില്‍ അവയുടെ കാലമറിയുന്നതും പ്രധാനമാണ്.

സുന്നത്തിന്റെ ഇനങ്ങള്‍:
പ്രബലമായ സുന്നത്തു മാത്രമേ തെളിവിനു പറ്റുകയുള്ളു. പ്രാബല്യം പരിഗണിച്ച് സുന്നത്തിനെ മൂന്നായി തിരിക്കാം:
1) മുത്തവാത്വിര്‍: ഒരു സംഘം ആളുകള്‍ ഒരു കാര്യം നബിതിരുമേനിയില്‍നിന്നു കേള്‍ക്കുകയോ കാണുകയോ അറിയുകയോ ചെയ്യുകയും ഇവരെല്ലാവരും ഒരു കളവില്‍ യോജിക്കുക എന്നത് സാധാരണ ഗതിയില്‍ അസംഭവ്യമായിരിക്കുകയും ചെയ്യുക. പിന്നീട് ഈ സഹാബികളില്‍നിന്നു ഇതുപോലെ ഓരോ സംഘം അതു റിപ്പോര്‍ട്ടു ചെയ്യുകയും പിന്നീട് പ്രസ്തുത ഹദീസ് രേഖപ്പെടുത്തുന്നത് വരെ അവരില്‍നിന്നു ഓരോ തവണയും ഓരോ സംഘമാളുകള്‍ അതുദ്ധരിക്കുകയും ചെയ്യുക. ഇങ്ങനെ പരമ്പരയിലുടനീളം ഓരോ സംഘമാളുകളിലൂടെ ലഭിക്കുന്ന ഹദീസുകളാണ് മുത്തവാത്വിര്‍. ഇത്തരം ഹദീസുകള്‍ ഖുര്‍ആന്‍ ഖണ്ഡിത പ്രമാണങ്ങളാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
2) മശ്ഹൂര്‍: നബിതിരുമേനിയില്‍നിന്നു ഒരാളോ രണ്ടാളോ ഒരു കാര്യം ഗ്രഹിക്കുക. പിനീട് അവരില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന കണ്ണികളിലെല്ലാം ധാരാളമാളുകളുണ്ടാവുകയും ഹദീസ് രേഖപ്പെടുത്തുന്നത് വരെ അതു തുടരുകയും ചെയ്യുക. ഇതാണ് മശ്ഹൂര്‍. ഇത് ഭൂരിഭാഗം കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരുടെയും വീക്ഷണത്തില്‍ മൂന്നാമത്തെ ഇനമായ ഖബര്‍ വാഹിദിന്റെ സ്ഥാനത്തു തന്നെയാണ്. എന്നാല്‍ ഹനഫികള്‍ അതിനു രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നു.
3) ഖബര്‍ വാഹിദ്: നബിതിരുമേനിയില്‍നിന്നു ഒന്നോ രണ്ടോ സഹാബികള്‍ ഒരു കാര്യം റിപ്പോര്‍ട്ടു ചെയ്യുകയും പിന്നീട് പരമ്പരയിലുടനീളമോ ഇടക്കോ ഈ അവസ്ഥ തുടരുകയും ചെയ്യുന്ന ഹദീസാണ് ഖബര്‍ വാഹിദ്. പരമ്പരയിലുള്ള റിപ്പോര്‍ട്ടര്‍മാര്‍ വിശ്വസ്തരാണെന്ന് തെളിഞ്ഞാല്‍ ഇത്തരം ഹദീസുകള്‍ ശരീഅത്തില്‍ പ്രമാണമാണ്.

സുന്നത്തും ഖുര്‍ആനും
- ഖുര്‍ആന്റെ സംക്ഷേപങ്ങളെ വിശദീകരിക്കുന്നതാവാം ചിലപ്പോള്‍ സുന്നത്ത്. ഉദാഹരണമായി നമസ്‌കരിക്കാനും സകാത്തു കൊടുക്കാനും ഹജ്ജ് ചെയ്യാനും ഖുര്‍ആന്‍ കല്‍പിക്കുന്നു. പക്ഷെ, നമസ്‌കാരത്തിന്റെ റകഅത്തുകളെക്കുറിച്ചോ, സകാത്തിന്റെ വിശദീകരണങ്ങളോ, ഹജ്ജിന്റെ വിശദാംശങ്ങളോ ഖുര്‍ആന്‍ പറയുന്നില്ല. അവ പഠിപ്പിക്കുന്നത് സുന്നത്താണ്.
- ഖുര്‍ആന്‍ നിരുപാധികമായി പറഞ്ഞ പല കാര്യങ്ങളെയും പരിമിതപ്പെടുത്തുന്നു സുന്നത്ത്. ഉദാഹരണമായി, മോഷണം നടത്തിയ പുരുഷന്റെയും സ്ത്രീയുടെയും കൈ മുറിക്കണമെന്നു ഖുര്‍ആന്‍ പറയുന്നു. കൈ എന്നു പറഞ്ഞാല്‍ മുന്‍കൈ മാത്രമാവാം, മുട്ടുവരെയാവാം, മുഴുവന്‍ കൈയുമാവാം. എന്നാല്‍ ഇവിടെ കൈ കൊണ്ടുദ്ദേശിക്കുന്നത് മുന്‍കൈ മാത്രമാണെന്ന് തിരുമേനി സുന്നത്തിലൂടെ പഠിപ്പിച്ചു.
- ചിലപ്പോള്‍ ഖുര്‍ആന്റെ പ്രയോഗം പൊതുവായിരിക്കാം. എന്നാല്‍ സുന്നത്ത് പിന്നീടതിനെ പ്രത്യേകമാക്കിക്കൂടായ്കയില്ല. ഉദാഹരണമായി മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. (അല്‍ ബഖറ 180). പിന്നീടാണ് അനന്തരാവകാശ നിയമങ്ങള്‍ വിശദമായി ഖുര്‍ആന്‍ പ്രതിപാദിച്ചത്. അപ്പോള്‍ ഖുര്‍ആന്റെ ആദ്യ പ്രസ്താവത്തെ പ്രത്യേകമാക്കിക്കൊണ്ട് തിരുമേനി പറഞ്ഞു: ''ഖുര്‍ആന്‍ അനന്തരാവകാശം നിശ്ചയിച്ചവര്‍ക്ക് ഇനി വസ്വിയ്യത്ത് പാടില്ല.''
- ഇനിയും ചിലപ്പോള്‍ ഖുര്‍ആന്‍ തികച്ചും മൗനം പാലിച്ച ഒരു വിഷയത്തെക്കുറിച്ചായിരിക്കാം സുന്നത്ത് പഠിപ്പിക്കുന്നത്. ഉദാഹരണമായി, ഒരു സ്ത്രീയോടൊപ്പം അവളുടെ മാതൃ സഹോദരിയേയോ പിതൃ സഹോദരിയേയോ ഒരുമിച്ചു വിവാഹം കഴിക്കാന്‍ പാടില്ലെന്നു തിരുമേനി പഠിപ്പിച്ചു. ഖുര്‍ആന്‍ വിവാഹം നിഷിദ്ധമാക്കിയവരുടെ കൂട്ടത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുപോലെ കൊലയാളി കൊല്ലപ്പെട്ടവനെ അനന്തരമെടുക്കുകയില്ലെന്നു തിരുമേനി പഠിപ്പിച്ചു. ഖുര്‍ആന്‍ ഇങ്ങനെ ഒരു നിരോധം പഠിപ്പിച്ചിട്ടില്ല.

പ്രവാചകന്റെ ഇജ്തിഹാദ്
ഇസ്‌ലാമിക ശരീഅത്തിന്റെ ഒരവശ്യ ഘടകമാണ് ഇജ്തിഹാദ്. മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായതു കൊണ്ട് ജീവിതത്തിലുടനീളം ദൈവത്തിന്റെ നിയമങ്ങളനുസരിച്ചാണ് ജീവിക്കേണ്ടത്. ദൈവ ഹിതമെന്തെന്നും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും മനുഷ്യനു ദൈവം തന്നെ അറിയിച്ചു കൊടുക്കേണ്ടതുണ്ട്. സ്വതന്ത്ര ഗവേഷണത്തിലൂടെ അതു കണ്ടെത്തുക സാധ്യമല്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത് ഇക്കാരണത്താലാണ്. ഖുര്‍ആന്‍ പറയുന്നു:

¹‘¾dG (36) nŠÄoZƒq£dG GÄo„p¾nˆLGnh ¸qdG Gho~o„rYnCG rÀnCG ÕÄo¡SnQ m‡qeoCG u¹oc Èpa ƒn¾r‹n©nH ~n²dnh
''അല്ലാഹുവിനു കീഴ്‌പ്പെട്ടു ജീവിക്കുക, ദിവ്യത്വം ആരോപിക്കപ്പെടുന്ന ഇതര ശക്തികളെ കൈവെടിയുക എന്ന സന്ദേശവുമായി ഓരോ സമുദായത്തിലും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്.''
ഇതുപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളെന്തായിരിക്കണമെന്നും ദൈവം തന്നെ അറിയിച്ചുതരണം. ചിലര്‍ വിചാരിക്കുന്നതു പോലെ അതു മനുഷ്യന്‍ സ്വയം മെനഞ്ഞെടുത്താല്‍ ന്യായപൂര്‍ണ്ണമോ സത്യനിഷ്ഠമോ ആവുകയില്ല. പ്രവാചക നിയോഗത്തിന്റെ മറ്റൊരു ലക്ഷ്യമാണത്. ഖുര്‍ആന്‍ പറയുന്നു:

p¤r¡p²dƒH ¢Sƒs¾dG n½Äo²nÇpd nÀGn›ÇpÙGnh n†ƒnˆpµdG r¼oÁn©ne ƒn¾rdn›rfnCGnh pŠƒn¾uÇn„dƒpH ƒn¾n¸o¡SoQ ƒn¾r¸n¡SrQnCG r~n²d
~j~×G (25) ¢Sƒs¾¸pd oªpanƒ¾nenh l~jp~n¡T l¢SrCƒnH pÂÇpa n~jp~n×G ƒn¾rdn›rfCGnh
''സുവ്യക്തമായ തെളിവുകളുമായി നാം ദൂതന്‍മാരെ നിയോഗിച്ചു. അവരുടെ കൂടെ വേദഗ്രന്ഥവും ത്രാസ്സും (നീതിന്യായത്തിന്റെ അടിസ്ഥാനങ്ങള്‍) അവതരിപ്പിച്ചു. ജനങ്ങള്‍ നീതിയില്‍ വര്‍ത്തിക്കുന്നതിനു വേണ്ടിയാണിത്. അതുപോലെ നാം ഇരുമ്പും അവതരിപ്പിച്ചു. അതില്‍ കടുത്ത ശക്തിയുണ്ട്; ജനങ്ങള്‍ക്ക് ഉപകാരവും'' (അല്‍ ഹദീദ് 25)
ജനങ്ങള്‍ അവരുടെ ജീവിത വ്യവഹാരങ്ങളിലെല്ലാം സത്യപൂര്‍ണമായ ദൈവിക നിയമങ്ങളെയാണ് പിന്‍പറ്റേണ്ടത്. ദൈവിക നിയമങ്ങളല്ലാത്തത് മനുഷ്യരുടെ തന്നിഷ്ടങ്ങളാണ്. അവ അബദ്ധങ്ങളിലേക്കും തിന്‍മകളിലേക്കും മാത്രമെ നയിക്കുകയുള്ളു. രാജാവായിരുന്ന ദാവൂദ് നബിക്കു അല്ലാഹു നല്‍കിയ നിര്‍ദേശം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു:

inÄnÁdG rª„qˆJ Õnh u³n׃H ¢Sƒs¾dG n¿rÇnH r¼oµrMƒa ¢VrQCÕG Èpa ‡n¯Çp¸nN n·ƒn¾r¸n©nL ƒsfpEG oOhohGnO nƒj
¢U (26) öG ¹Çp„n¡S r¿nY ¶q¸p¡ÊoÇna
''ഓ ദാവൂദ്, പ്രാതിനിധ്യം നല്‍കി നിന്നെ നാം ഭൂമിയില്‍ അധികാരിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സത്യമനുസരിച്ചു വിധി കല്‍പിക്കുക. ഇഛയെ പിന്‍പററരുത്. അങ്ങനെ ചെയ്താല്‍ ദൈവ മാര്‍ഗത്തില്‍നിന്ന് അത് നിന്നെ വ്യതിചലിപ്പിക്കും'' (സ്വാദ് 26).
ഇതേ കാര്യം മുഹമ്മദ് നബിയേയും അല്ലാഹു ഉണര്‍ത്തി:

(18) nÀÄo»¸r©nj Õ n¿jp˜dG AGnÄrgnCG rªp„qˆJ Õnh ƒnÁr©„qJƒa ™reCÕG r¿pe m‡©jp™n¡T ŸnY ·ƒn¾r¸n©nL q¼K
‡ÇKƒnÖG (19) ƒk€rÇn¡T pÂq¸dG ¿pe ¶¾nY GÄo¾r¬oj r¿d ¼oÁqfEG
''കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ഒരു നിയമ വ്യവസഥയില്‍ നിന്നെ നാം നിയോഗിച്ചിരിക്കുന്നു. അതിനെ പിന്‍പറ്റുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. അല്ലാഹുവില്‍നിന്നു ഒരു പ്രയോജനവും അവര്‍ നിനക്കു നേടിത്തരികയില്ല'' (അല്‍ ജാസിയ 19).
ഇതിന്റെ വെളിച്ചത്തില്‍ മനുഷ്യരുടെ മാര്‍ഗദര്‍ശികളായി നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ അവരുടെ മുമ്പില്‍ വരുന്ന പ്രശ്‌നങ്ങളില്‍ ദൈവിക നിയമങ്ങളനുസരിച്ചാണ് വിധി കല്‍പിച്ചിരുന്നത്. ഈ നിയമങ്ങള്‍ വേദഗ്രന്ഥത്തിന്റെ ഭാഗമെന്ന നിലയില്‍ ലഭിച്ചതാവാം. വേദമല്ലാത്ത ദിവ്യബോധനത്തിലൂടെ ലഭിച്ചതുമാവാം. രണ്ടാണെങ്കിലും അവയെ പിന്‍പറ്റാന്‍ ദൈവദൂതനെപ്പോലെ മറ്റു മനുഷ്യരും ബാധ്യസ്ഥരാണ്. അല്ലാഹു പറയുന്നു:

ÀG™»Y ºBG (32) n¿j™aƒµdG t…‘oj Õ Â¸qdG sÀEƒna GrÄsdnÄnJ rÀEƒna nºÄo¡Sq™dGnh Âq¸d GÄo©ÇpWCG r¹ob
''നബീ പറയുക, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. അതില്‍നിന്നു നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അത്തരം നിഷേധികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ആലുഇംറാന്‍ 32).
എന്നാല്‍ മുമ്പില്‍വരുന്ന ഒരു പ്രശ്‌നത്തെ സംബന്ധിച്ച് നബിക്ക് ഉടനെ ദിവ്യബോധനം ലഭിച്ചില്ലെന്നു വരാം. ഇഛാനുസാരം വിധി കല്‍പിക്കുന്നത് ദൈവം നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നബി രണ്ടില്‍ ഒരു മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബദ്ധനാണ്. ഒന്നുകില്‍ ദൈവത്തിന്റെ വിധി വരുന്നതു വരെ കാത്തിരിക്കുക, അല്ലെങ്കില്‍ ലഭ്യമായ ദൈവിക വിധിയുടെ വെളിച്ചത്തില്‍ ദൈവ ഹിതമാവാനുള്ള സാധ്യത ഗവേഷണം ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കല്‍പിക്കുക. രണ്ടാമത്തെ രീതിയില്‍ നബിയുടെ തീരുമാനം ഒരു വേള അബദ്ധമാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ അബദ്ധം സ്വീകരിക്കാതിരിക്കാന്‍ ദൈവം ഉടനെ അത് തിരുത്തി സുബദ്ധം പഠിപ്പിക്കുന്നു. ഇങ്ങനെ ഖണ്ഡിത വിധികളില്ലാത്ത പ്രശ്‌നങ്ങളില്‍ ദൈവിക നിയമങ്ങള്‍ കണ്ടെത്താനുള്ള ശ്രമം (ഇജ്തിഹാദ്) പ്രവാചക ജീവിതത്തില്‍ പോലും ഒരനിവാര്യതയായിരുന്നുവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
എന്നാല്‍ പ്രവാചകന്‍ ഇജ്തിഹാദ് ചെയ്യാന്‍ പറ്റുകയില്ലെന്ന് (അശ്അരികളും ഒരു വിഭാഗം മുഅ്തസലികളും) വാദിച്ചിട്ടുണ്ട്. അവരുടെ തെളിവുകള്‍ പരിശോധിക്കാം.
1) ഖുര്‍ആന്‍ പറയുന്നു:

¼‘¾dG (4) ÅMÄoj ÈMnh ÕEG nÄog rÀEG (3) inÄnÁdG ¿nY o³p£r¾nj ƒnenh
''പ്രവാചകന്‍ ഇഛാനുസാരം സംസാരിക്കുകയില്ല. ദിവ്യമായി ലഭിക്കുന്ന ബോധനമാണദ്ദേഹം പറയുന്നത്'' (അന്നജ്ം :3-4). അതിനാല്‍ തെറ്റും ശരിയുമാവാനിടയുള്ള ഇജ്തിഹാദ് പ്രവാചകനില്‍ നിന്നുണ്ടാകാവതല്ല.
ഇത് പക്ഷെ, ഖണ്ഡിതമായ തെളിവല്ല. ഉദ്ധൃത ദൈവിക വചനം സൂചിപ്പിക്കുന്നത് ഖുര്‍ആനെയാണ്. ഖുര്‍ആന്‍ മുഹമ്മദ് ഇഛാനുസാരം കെട്ടിപ്പറയുന്നതല്ല. ദൈവത്തിന്റെ ബോധനമാണ് എന്നത്രെ അതിന്റെ അര്‍ത്ഥം. മുഹമ്മദ് നബിയുടെ മുഴുവന്‍ സംസാരങ്ങളെക്കുറിച്ചുമാണെങ്കില്‍ തന്നെയും അതിന്റെ താല്‍പര്യം ഇജ്തിഹാദ് പാടില്ലെന്നല്ല. ഇജ്തിഹാദ് ചെയ്യണമെന്ന് തന്നെയാണ് . ഇജ്തിഹാദ് എന്നത് തന്നിഷ്ടം പറയുകയല്ല. മറിച്ച് ദൈവഹിതവും ദൈവിക നിയമവും കണ്ടെത്താനുള്ള ഗവേഷണമാണ്.
2) പ്രവാചകന്‍ പലപ്പോഴും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ദിവ്യബോധനം കാത്ത് നില്‍ക്കുമായിരുന്നു. ഇജ്തിഹാദ് നടത്താമായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുകയില്ലല്ലോ? യുദ്ധം നിഷിദ്ധമായ മാസത്തില്‍ ഒരു കൂട്ടം സ്വഹാബികള്‍ യുദ്ധംചെയ്ത് ശത്രുക്കളെ ബന്ധനസ്ഥരാക്കുകയും യുദ്ധമുതല്‍ കരസ്ഥമാക്കുകയും ചെയ്ത സംഭവം ഉദാഹരണം. ഇതെക്കുറിച്ചന്വേഷിച്ചപ്പോള്‍ മറുപടി പറയാതെ ദിവ്യബോധനം കാത്തുനില്‍ക്കുകയാണ് തിരുമേനി ചെയ്തത്. പിന്നീട് അത് സംബന്ധിച്ച വിധി വ്യക്തമാക്കിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.
സഅദുബ്‌നു റബീഇന്റെ രണ്ടു പെണ്‍മക്കളുടെ അനന്തരാവകാശ പ്രശ്‌നം മറ്റൊരുദാഹരണമാണ്. അവരുടെ പിതൃവ്യന്മാര്‍ പിതാവിന്റെ സ്വത്ത് മുഴുവന്‍ പിടിച്ചടക്കിയപ്പോള്‍ മാതാവ് തിരുമേനിയോട് പരാതിപ്പെട്ടു. എന്നാല്‍ അതില്‍ അല്ലാഹു തന്നെ വിധി കല്‍പിക്കുമെന്ന് പറഞ്ഞ് ദിവ്യ ബോധനം കാത്തിരിക്കുകയാണ് തിരുമേനി ചെയ്തത്. ''നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിര്‍ദേശം നല്‍കുന്നു''(4:11) എന്നു തുടങ്ങുന്ന സൂക്തങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അല്ലാഹു വിധികല്‍പിക്കുകയും ചെയ്തു. പ്രവാചകന്ന് ഇജ്തിഹാദ് ചെയ്യാമായിരുന്നെങ്കില്‍ ഈ കാത്തിരിപ്പിന്റെ ആവശ്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇങ്ങനെ ചില സന്ദര്‍ഭങ്ങളില്‍ ദിവ്യബോധനം പ്രതീക്ഷിച്ചുകൊണ്ട് തിരുമേനി ഇജ്തിഹാദ് ചെയ്തില്ല എന്നതൊരിക്കലും തന്നെ നബിക്ക് ഇജ്തിഹാദ് പാടില്ല എന്നതിന് തെളിവാകുകയില്ല; അവിടന്ന് ഇജ്തിഹാദ് നടത്തുകയും പിന്നീട് ഖുര്‍ആന്‍ അത് തിരുത്തുകയും ചെയ്ത ഉദാഹരണങ്ങളുണ്ടായിരിക്കെ പ്രത്യേകിച്ചും.
3) ദിവ്യബോധനം ശക്തവും ഖണ്ഡിതവുമായ തെളിവും ഇജ്തിഹാദ് ദുര്‍ബലവും സംശയാസ്പദവുമായ തെളിവുമാണ്. ഖണ്ഡിതമായ തെളിവ് സാധ്യമായിരിക്കെ സംശയാസ്പദമായ തെളിവിനെ അവലംബിക്കാവതല്ല.
ഈ തത്വം മുജ്തഹിദുകളെ സംബന്ധിച്ചിടത്തോളം ശരിയാണ്. കാരണം, അവരുടെ അബദ്ധങ്ങള്‍ തിരുത്തപ്പെടാന്‍ മാര്‍ഗമില്ല. എന്നാല്‍ പ്രവാചകന്റെ അവസ്ഥ മറിച്ചാണ്. അവിടത്തെ ഇജ്തിഹാദില്‍ അബദ്ധം വന്നാല്‍ താമസിയാതെ അല്ലാഹു അത് തിരുത്തും. അതിനാല്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരും പ്രവാചകനു ഇജ്തിഹാദ് ചെയ്യാന്‍ അധികാരമൂണ്ടെന്ന പക്ഷക്കാരാണ്. അവരുടെ തെളിവുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1) ഖുര്‍ആന്‍ പറയുന്നു:

Aƒ¡¾dG (105) Âq¸dG n·GnQCG ƒnÌ ¢Sƒq¾dG nòH ¼oµr‘nˆpd q³×ƒH n†ƒˆpµdG n¶rÇdEG ƒn¾d›fCG ƒqfEG
''നിനക്ക് നാം സത്യവുമായി ഗ്രന്ഥം അവതരിപ്പിച്ചു. അല്ലാഹു കാണിച്ചു തരുന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നതിന് വേണ്ടിയാണിത്''(അന്നിസാ 105).
'അല്ലാഹു കാണിച്ചു തരുന്നതനുസരിച്ച്' എന്നതിന്റെ ഉദ്ദേശ്യം ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞതാവാന്‍ തരമില്ല. അത് ഈ അനുബന്ധമില്ലാതെ തന്നെ ലഭിക്കുന്നതാണ്. നബി തിരുമേനിക്ക് അല്ലാഹു നല്‍കുന്ന മറ്റു ദിവ്യ ബോധനമാവാനും തരമില്ല. അങ്ങനെയാണെങ്കില്‍ ഗ്രന്ഥവുമായി അതിനെ ബന്ധിപ്പിക്കേണ്ടതില്ല. അവശേഷിക്കുന്നത് അപ്പപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ദിവ്യബോധനത്തിന്റെ വെളിച്ചത്തിലുള്ള പരിഹാര നിര്‍ദേശങ്ങളാണ്. ഇതുതന്നെ യാണ് ഇജ്തിഹാദ്.
2) പ്രവാചകന്‍ ഇജ്തിഹാദ് നടത്താന്‍ പാടില്ലെന്ന് പറയുന്നവരും സമുദായത്തിലെ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഇജ്തിഹാദ് നടത്തുന്നതിനെ വിലക്കുന്നില്ല. എന്നല്ല, അത് ഒരു സാമൂഹിക ബാധ്യതയാണെന്നും അവര്‍ അംഗീകരിക്കുന്നു. അബദ്ധങ്ങള്‍ സംഭവിക്കാനും അവ തിരുത്തപ്പെടാതെ നില നില്‍ക്കാനും ഇടയുള്ള ഇത്തരം ഇജ്തിഹാദുകള്‍ അനുവദനീയമാണെങ്കില്‍ അബദ്ധങ്ങള്‍ സംഭവിച്ചാല്‍ ദിവ്യ ബോധനം മുഖേന തിരുത്തപ്പെടുന്ന ഇജ്തിഹാദ് എന്തു കൊണ്ടും അനുവദനീയമാകണമല്ലൊ?
3) നബിതിരുമേനി ഇജ്തിഹാദ് നടത്തുകയും പിന്നീട് ഖുര്‍ആനത് തിരുത്തുകയും ചെയ്ത പല സംഭവങ്ങളുമുണ്ട്. ഉദാഹരണം:
i) ബദര്‍ യുദ്ധത്തിലെ ബന്ധനസ്ഥരുടെ കാര്യം. അവരെ എന്തുചെയ്യണമെന്ന് തിരുമേനി കൂടിയാലോചിച്ചു. അബൂബക്കറിനും ഉമറിനും പരസ്പരഭിന്നമായ അഭിപ്രായമാണുണ്ടായിരുന്നത്. തിരുമേനി അബൂബക്കറിന്റെ അഭിപ്രായം സ്വീകരിച്ചുകൊണ്ട് പ്രായശ്ചിത്തം വാങ്ങി അവരെ വിട്ടയക്കാന്‍ തീരുമാനിച്ചു. പൊതു താല്‍പര്യം പരിഗണിച്ചു കൊണ്ടുള്ള ഒരു ഇജ്തിഹാദായിരുന്നു ഇത്. പക്ഷെ, അത് ശരിയായിരുന്നില്ല. അതിനാല്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു.

ƒnÇrfq~dG ¢Vn™nY nÀho~jp™oJ ¢VrQCÕG Èpa n¿p”‹oj ňnM i™r¡SCG oÂd nÀĵnj rÀCG qÈ„n¾pd nÀƒc ƒne
ƒn»Ça r¼oµq¡nÙ n³n„n¡S Âq¸dG ¿pe l†ƒnˆpc ÕrÄnd (67)l¼ÇpµnM l›jp›pY Âq¸dGnh I™pNBÕG o~jp™oj oÂq¸dGnh
ºƒ¯fCÕG (68)l¼Çp¦nY l†Gn˜Y r¼oJ~NCG
''നാട്ടില്‍ ശത്രുക്കളെ അടിച്ചമര്‍ത്തുന്നത് വരെ തന്റെ കീഴില്‍ തടവുകാരുണ്ടാവുക എന്നത് ഒരു പ്രവാചകനും ഭൂഷണമല്ല. നിങ്ങള്‍ ഭൗതിക ലാഭം പ്രതീക്ഷിക്കുന്നു. അല്ലാഹുവാകട്ടെ പരലോകമാണുദ്ദേശിക്കുന്നത്. അല്ലാഹു അജയ്യനും യുക്തിമാനുമാണ്. അല്ലാഹുവിന്റെ പ്രമാണം മുമ്പെ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ ഭയങ്കര ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു'' (അല്‍ അന്‍ഫാല്‍ 68).
ii) ഇബ്‌നു ഉമ്മു മഖ്തൂം എന്ന അന്ധനായ മനുഷ്യന്‍ തിരുമേനിയോട് ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കാന്‍ വന്ന സന്ദര്‍ഭം. തിരുമേനി ഖുറൈശി പ്രമുഖരുടെ മുമ്പില്‍ ഇസ്‌ലാമിനെ സമര്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടയില്‍ ഉമ്മു മഖ്തൂമിന്റെ ആവശ്യത്തില്‍നിന്ന് തിരുമേനി മുഖംതിരിച്ചുകളഞ്ഞു. പ്രബോധനപരമായ താല്‍പര്യം മുമ്പില്‍ വെച്ചുകൊണ്ടുള്ള ഒരു ഇജ്തിഹാദായിരുന്നു അത്. പക്ഷെ, അത് ശരിയായിരുന്നില്ല. അതിനാല്‍ വിശുദ്ധഖുര്‍ആനത് തിരുത്തി. (80:1- 10)

oÂn©n¯r¾nˆna o™scs~nj rhnCG (3)Åscs›qj oÂs¸n©nd n¶jpQr~oj ƒnenh (2)Ån»rYnCÕG oÃnAƒnL rÀnCG (1)ÅsdÄnJnh n¢n„nY
(7)Åscs›nj ÕnCG n¶rÇn¸nY ƒnenh (6) iq~n¡ŸnJ oÂnd n‰rfCƒna (6)Ån¾r¬nˆr¡SG r¿ne ƒsenCG (4)in™rcu~dG
¢„Y (10)ÅqÁn¸nJ oÂr¾nY n‰rfCƒna (9)Ån¡žr”nj nÄognh (8)Ån©r¡nj n·nAƒnL r¿ne ƒsenCGnh
''അദ്ദേഹം നെറ്റിചുളിച്ചു തിരിഞ്ഞുകളഞ്ഞു; ആ അന്ധന്‍ തന്റെ അരികില്‍ വന്നപ്പോള്‍. നിനക്കെന്തറിയാം. ഒരുവേള അയാള്‍ വിശുദ്ധിയുടെ മാര്‍ഗം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും അതയാള്‍ക്കു പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ സ്വയം പോന്നവനായി ചമയുന്നവനോ, അവനെയാണ് നീ ശ്രദ്ധിക്കുന്നത്. അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? നിന്റെയടുക്കല്‍ ഓടിയെത്തുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവനോ, അവനോട് നീ വിമ്മിഷ്ടം കാട്ടുന്നു'' (അബസ 1-10).
iii) സഅ്‌ലബയുടെ മകള്‍ ഖൗലയെ ഭര്‍ത്താവ് ളിഹാര്‍ ചെയ്തു (നീ എനിക്കെന്റെ മാതാവിന്റെ മുതുക് പോലെയാണെന്ന് പറയുക. ജാഹിലീ കാലത്ത് തലാഖിന്റെ ഒരു രീതിയാണിത്). പിന്നീടതില്‍ പശ്ചാത്തപിച്ചദ്ദേഹം ഖൗലയെ തിരുമേനിയുടെ അടുത്തേക്കയച്ചു. 'നീ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുന്നു' എന്നായിരുന്നു തിരുമേനിയുടെ മറുപടി. ഖൗല പല ന്യായവാദങ്ങളും നടത്തി തര്‍ക്കിച്ചു നോക്കി. പക്ഷെ, തിരുമേനി പഴയ വിധിയില്‍ത്തന്നെ ഉറച്ചു നിന്നു. അവസാനം അല്ലാഹുവോട് ആവലാതി പറഞ്ഞു കൊണ്ടാണ് അവര്‍ പിരിഞ്ഞുപോയത്. ആവലാതി സ്വീകരിച്ച് അല്ലാഹു താമസിയാതെ തിരുമേനിയുടെ വിധി തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ അവതരിപ്പിച്ചു.

ƒ»ocQohƒÐ oªn»r¡nj öGh öG ÛpEG Èpµnˆ¡žnJnh ƒnÁpLrhnR Èpa ¶odpOƒnŽoJ ÈpˆqdG nºrÄnb öG nªp»n¡S r~nb
rÀEG r¼pÁpJƒnÁseoCG s¿og ƒne r¼ÁpFƒn¡pf r¿pe ¼oµr¾pe nÀho™pgƒn¦oj n¿jp˜qdG (1)lñp¡ŸnH lªÇ»n¡S öG sÀEG
qÄo¯¯©d öG sÀEGnh GkQhoRnh ºrÄn²dG r¿pe Gk™µr¾e nÀÄodÄo²nÇd r¼oÁqfEGnh r¼oÁnfr~dnh ÈFîdG ÕEG r¼oÁoJƒnÁqeCG
‡dOƒóG (2)lQÄo¯nZ
ഭര്‍ത്താവിനെക്കുറിച്ചു താങ്കളോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന വനിതയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംവാദം കേട്ടുകൊണ്ടിരിക്കയാവുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണല്ലോ. നിങ്ങളില്‍ സ്വന്തം ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നവരുണ്ടല്ലോ. ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ചവര്‍ മാത്രമാകുന്നു. തീരെ നികൃഷ്ടവും വ്യാജവുമായ കാര്യമത്രെ അവര്‍ പറയുന്നത്. നിശ്ചയം അല്ലാഹു ഏറെ വിട്ടുവീഴ്ച്ച ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു'' (അല്‍ മുജാദില 1-2).
ഇതുപോലെ വേറെയും സംഭവങ്ങളുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പ്രവാചകന് ഇജ്തിഹാദ് ചെയ്യാമെന്നും അങ്ങനെ ഇജ്തിഹാദ് നടന്നിട്ടുണ്ടെന്നും അവ പിന്‍പറ്റുവാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണെന്നും പറയുന്ന പണ്ഡിതന്‍മാരുടെ ഭൂരിപക്ഷത്തിനാണ് തെളിവുകളുടെ പിന്‍ബലം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top